സംസ്ഥാനത്ത് 12 പേർക്കു കോവിഡ്; ആരും നെഗറ്റീവില്ല; രോഗികൾ എല്ലാവരും കേരളത്തിനു പുറത്തു നിന്ന് എത്തിയവർ; കോട്ടയത്ത് കോരുത്തോട് ഹോട്ട് സ്‌പോട്ടായി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് പരിശോധനാ ഫലം വന്നതിൽ ചികിത്സയിലുള്ള ആർക്കും രോഗം നെഗറ്റീവായി കണ്ടെത്തിയിട്ടില്ല. കോട്ടയം ജില്ലയിലെ മുണ്ടക്കയം കോരുത്തോട് പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്കു ശേഷമാണ് ജില്ലയിൽ വീണ്ടും ഹോട്ട്‌സ്‌പോട്ട് ഉണ്ടാകുന്നത്.

കണ്ണൂർ അഞ്ച്, മലപ്പുറം മൂന്ന്, പത്തനംതിട്ട, ആലപ്പുഴ , തൃശൂർ, പാലക്കാട് ഒന്ന് വീതം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ കേസുകളും സംസ്ഥാനത്തിനു പുറത്തു നിന്നാണ്. വിദേശത്തു നിന്നും എത്തിയ നാലു പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എട്ടു പേരുമാണ് രോഗബാധിതർ. മഹാരാഷ്ട്രയിൽ നിന്നും ആറു പേരും, ഗുജറാത്ത് തമിഴ്‌നാട് എന്നിവിടങ്ങളിൽ നി്ന്നും ഓരോരുത്തരും. 142 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവരങ്ങൾ പങ്കു വച്ചത്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, മന്ത്രി കെ.കെ ശൈജലജ എന്നിവർ പങ്കെടുത്തു.

ഇന്ന് മാത്രം 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 46958 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചു. 33 ഹോട്ട് സ്‌പോട്ടുകളുണ്ട് സംസ്ഥാനത്ത്.
സംസ്ഥാനത്ത് 2036 പേർക്കെതിരെ മാസ്‌ക് ധരിക്കാത്തിന് കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ച 14 പേർക്കെതിരെയും കേസെടുത്തു. സംസ്ഥാനത്ത് സമൂഹ വ്യാപനം ഇല്ലെന്നും എന്നാൽ, അപകട സാധ്യത പൂർണമായി ഒഴിവായതായി പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.