മഴ കനക്കും മുൻപ് ആറുമാനൂർ പൊയ്കതോട് സുന്ദരിയായി

Spread the love

സ്വന്തം ലേഖകൻ

ആറുമാനൂർ: ചരിത്രം ഉറങ്ങുന്ന പൊയ്കതോടും കൈവഴികളും ആഴം കൂട്ടി  ശുചിയാക്കി .ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിലിന്റെ നിർദ്ദേശപ്രകാരമാണ് മൈനർ ഇറിഗേഷൻ പൊയ്ക ശുചിയാക്കിയത്.

മീനച്ചിലാറ്റിൽ നിന്നുള്ള കൈവഴികളും ചൊറിച്ചികടവും ശുചിയാക്കി. മീനച്ചിലാർ മീനന്തറയാർ പദ്ധതി പ്രദേശമായ ഇവിടെ കൂടുതൽ വൃത്തിയാക്കൽ പദ്ധതികൾ മഴ മൂലം തടസപെട്ടിരിക്കുവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിരുന്നാലും പൊയ്കതോട് വൃത്തിയാക്കിയതും ചൊറിച്ചി പാലത്തിന്റെ ഭാഗം ചെളി നീക്കി ശുചീകരിച്ചതും നിരവധി കർഷക കുടുംബഗങ്ങൾക്കും സമീപവാസികൾക്കും ആശ്വാസമായി.

അയർക്കുന്നം ടൗണിൽ നിന്നുൾപ്പടെ പലപ്പോഴായി ഒഴുകി വന്നടിഞ്ഞ മാലിന്യങ്ങളും, പ്ലാസ്റ്റിക്കും ഉൾപ്പടെ നീക്കം ചെയ്തു. കരഭാഗങ്ങളിലെ മുൾപടർപ്പുകൾ ഒരു പരിധി വരെ നീക്കം ചെയ്തു.

മഴക്കാലം ശക്തി ആവും മുമ്പ് ഇത്രയും പ്രവർത്തികൾ ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ബ്ലോക്ക് പഞ്ചായതത്തംഗം ജോയിസ് കൊറ്റത്തിൽ പറഞ്ഞു.