ക്ഷേമനിധിയിൽ അംഗമായ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ ലഭ്യമാക്കണം: മോൻസ്‌ജോസഫ് എം.എൽ.എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ കാലയളവിൽ ക്ഷേമനിധിയിൽ അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം ഉടൻ ലഭ്യമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

കെ.റ്റി.യു .സി (എം), യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റും, ആട്ടയും വിതരണംചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പാർട്ടി ജില്ലാ സെക്രട്ടറി ജെയിസൺ ജോസഫ്, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് കാശ്ശാംകാട്ടെൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ, പാർട്ടി നേതാക്കളായ, കുര്യൻ പി.കുര്യൻ, എബി പൊന്നാട്ട്, അനിഷ് കൊക്കര, അഭിലാഷ് കൊച്ചു പറമ്പിൽ, ജ്യോതിഷ് മോഹനൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.