play-sharp-fill
കേരളം ഇനി കരുതിയിരിക്കണം..! ഇനി വരാനിരിക്കുന്നത് അതി തീവ്ര വൈറസ് ആക്രമണം; കൊവിഡ് കേരളത്തിലേയ്ക്കു കൂടുതൽ ശക്തിയിൽ തിരിച്ചു വരുന്നതായി റിപ്പോർട്ട്

കേരളം ഇനി കരുതിയിരിക്കണം..! ഇനി വരാനിരിക്കുന്നത് അതി തീവ്ര വൈറസ് ആക്രമണം; കൊവിഡ് കേരളത്തിലേയ്ക്കു കൂടുതൽ ശക്തിയിൽ തിരിച്ചു വരുന്നതായി റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊറോണ വൈറസിന്റെ ആദ്യ രണ്ടു ഘട്ടത്തെയും കേരളം വിജയകരമായി പരാജയപ്പെടുത്തി തിരിച്ചയച്ചു. മൂന്നാം ഘട്ടത്തിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെങ്കിലും, എല്ലാം ഇപ്പോഴും കൈക്കുമ്പിളിൽ തന്നെയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.


കേരളത്തിൽ കൊവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതൽ പഠനങ്ങൾ വേണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ മഴ രോഗ വ്യാപനം കൂടാൻ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കൊവിഡ് പടരാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ പോലും പരിശോധനയ്ക്ക് വിധേയരാക്കണം. ചെന്നൈയിൽ നിന്നും വയനാട്ടിൽ എത്തിയ ഒരാളിൽ നിന്നും രോഗം പകർന്നത് 15 പേരിലേക്കാണ്. മുംബയിൽ നിന്ന് കാസർകോട് എത്തിയ ഒരാളിൽ നിന്ന് അഞ്ചു പേരിലേക്കും രോഗം പകർന്നു.

വൈറസിന് ജനിതക മാറ്റം സംഭവിച്ചതിനാലാകാം ഇതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊവിഡ് പരിശോധനയിൽ ദേശീയ ശരാശരിയെക്കാൾ പിന്നിലാണ് കേരളമെന്നും മേയ് ആദ്യം രോഗികളുടെ എണ്ണം കുറഞ്ഞത് ചെറിയ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധന ഒഴിവാക്കിയതിനാലാണെന്നും വിദഗ്ദ്ദർ പറയുന്നു. മറ്റ് സംസ്ഥാങ്ങളിലെ റെഡ്സോണുകളിൽനിന്നും കൂടുതൽ പേരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് കേരളത്തിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആദ്യ ഘട്ടത്തിൽ തൃശൂരിൽ വന്ന കൊറോണ വൈറസിനെ കേരളം അതി ശക്തമായി ചെറുത്തു. പിന്നീട്, പത്തനംതിട്ടയിൽ നിന്നും എത്തിയ ഇത്തിയ ഇറ്റല്ലിക്കാരായ ദമ്പതിമാരെയും, കാസർകോട്ടെ സ്വർണ്ണക്കടത്തുകാരനെയും കൊറോണ പ്രതിരോധിച്ച് കേരളം നേരിട്ടു. ഇപ്പോൾ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി ആളുകൾ സംസ്ഥാനത്തേയ്ക്കു എത്തുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രത തന്നെ പുലർത്തേണ്ടി വരും. ഒരു ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടതായും വരും.