കല്യാണം കഴിഞ്ഞു നേരെ ക്വാറന്റൈനിലേയ്ക്ക്..! കോവിഡ് കാലത്തെ വ്യത്യസ്ത വിവാഹവുമായി യുവാവും യുവതിയും; അതിർത്തി കടന്നെത്തി താലി കെട്ടി നേരെ ക്വാറന്റൈനിലേയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കാലത്ത് കല്യാണങ്ങൾ അത്യപൂർവമായാണ് നടക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന കല്യാണങ്ങളിൽ ഒന്ന് കൊറോണ കത്തി നിൽക്കുന്ന രണ്ടു സംസ്ഥാനങ്ങളിൽ നിന്നാണെങ്കിലോ..? തിരുവനന്തപുരത്ത് നടന്ന വ്യത്യസ്തമായ കല്യാണത്തിനു ശേഷം വധുവും വരനും നേരെ പോയത് ക്വാറന്റൈനിലേയ്ക്കാണ്. തമിഴ്‌നാട്ടിൽ നിന്നും വധുവിനെയുമായി വീട്ടിലെത്തിയ ശേഷമാണ് ഇരുവരും ക്വാറന്റൈനിലേയ്ക്കു പോയത്.

കൊവിഡ് കാലത്ത് വിവാഹിതരായ ശ്രീകാര്യം സ്വദേശി നിനു ശരത്തും മധുര സ്വദേശിനി മീനയുമാണ് ജീവിതത്തിന്റെ തുടക്കം ക്വാറന്റൈനിൽ ആകട്ടെയെന്ന് തീരുമാനിച്ചത്. നേരത്തെ തീരുമാനിച്ചിരുന്ന പല വിവാഹങ്ങളും അപ്രതീക്ഷിതമായി എത്തിയ കൊവിഡിനെ തുടർന്ന് മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചെങ്കിലും തങ്ങളുടെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരയിലെ മീനുവിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ 15നായിരുന്നു വിവാഹം. തുടർന്നാണ് പെണ്ണും ചെറുക്കനും ബന്ധുക്കളുമൊത്ത് ശ്രീകാര്യത്തെ ചെറുവയ്ക്കലിലെ വരന്റെ വീട്ടിലെത്തിയത്. അതിർത്തിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധന പൂർത്തിയാക്കിയ ശേഷം 14 ദിവസത്തെ ഹൗസ് ക്വാറന്റൈനിൽ തുടരാൻ നിർദ്ദേശിച്ചത് പാലിക്കാൻ ഇരുവരും തീരുമാനിക്കുകയിരുന്നു.

തങ്ങളുടെ മാത്രമല്ല നാടിന്റെ മുഴുവൻ നന്മലക്ഷ്യമിട്ടാണ് തങ്ങൾ ഇത്തരത്തിൽ ക്വാറന്റൈനിനു തയ്യാറെടുക്കുന്നത് എന്ന് ഇരുവരും പറഞ്ഞു.