play-sharp-fill
ലോക്ക് ഡൗൺ നാലാംഘട്ടം: എസ്.എസ്.എസ്.എൽ.സി പരീക്ഷ നടത്തണോ..? സ്‌കൂളുകൾ തുറക്കണോ; സർക്കാരിന്റെ നിർണ്ണായക തീരുമാനം തിങ്കളാഴ്ച

ലോക്ക് ഡൗൺ നാലാംഘട്ടം: എസ്.എസ്.എസ്.എൽ.സി പരീക്ഷ നടത്തണോ..? സ്‌കൂളുകൾ തുറക്കണോ; സർക്കാരിന്റെ നിർണ്ണായക തീരുമാനം തിങ്കളാഴ്ച

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാംഘട്ടം മെയ് 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ വെട്ടിലായത് സംസ്ഥാന സർക്കാരാണ്. എസ്.എസ്.എൽസി- ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നതിനു നിർദേശം നൽകിയിരുന്ന സർക്കാർ, തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം താല്കാലികമായി ഇനി മാറ്റി വയ്‌ക്കേണ്ടി വന്നേയ്ക്കും.


ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ നീട്ടിവച്ചു. തിങ്കളാഴ്ച മുതൽ സ്‌കൂളുകളിൽ പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ പുറപ്പെടുവിച്ച് മാർഗനിർദ്ദേശത്തിൽ മേയ് 31 വരെ സ്‌കൂളുകൾ തുറക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ മാർഗ് നിർദ്ദേശം തിങ്കളാഴ്ച ഇറങ്ങും. മാറ്റിവെച്ച എസ്.എസ്.എൽ.സി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനവും തിങ്കളാഴ്ച ഉണ്ടാകും.

വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങുന്നതിലും സർക്കാരിന്റെ നയപരമായ തീരുമാനം നാളെയുണ്ടാകും.

സംസ്ഥാനങ്ങൾക്ക്, അന്തർ സംസ്താന സർവീസുകൾ നടത്തുന്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ മറ്റൊരു സംസ്ഥാനത്തിന്റെ അനുമതിയുണ്ടെങ്കിൽ ആ സംസ്ഥാനത്തേയ്ക്കും തിരിച്ചും സർവീസ് നടത്താനും നാലാംഘട്ട ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യം അടക്കമുള്ളവ സംസ്ഥാന സർക്കാരിന് ഗുണം ചെയ്യുന്നതാണ് എന്നാണ് കണക്ക് കൂട്ടൽ. ഇത് അനുസരിച്ച് തുടർച്ചയായ നടപടികൾ ഉണ്ടാകുമെങ്കിൽ സ്വാഭാവികമായും സംസ്ഥാനത്തിനകത്തും, പുറത്തേയ്ക്കുമുള്ള സർവീസുകൾ ആരംഭിക്കേണ്ടി വരും.