play-sharp-fill
മീൻപിടുത്തക്കാർ എന്ന വ്യാജേന എക്സൈസ് ഇൻസ്പെക്ടറും സംഘവും:  കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ വലയിൽ കുടുങ്ങിയത് ചാരായവും കോടയുമായി രണ്ട് കുമരകം സ്വദേശികൾ

മീൻപിടുത്തക്കാർ എന്ന വ്യാജേന എക്സൈസ് ഇൻസ്പെക്ടറും സംഘവും: കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ വലയിൽ കുടുങ്ങിയത് ചാരായവും കോടയുമായി രണ്ട് കുമരകം സ്വദേശികൾ

സ്വന്തം ലേഖകൻ

കോട്ടയം: അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ പി.വി.ഏലിയാസിനു ലഭിച്ച രഹസ്യവിവര പ്രകാരം കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക്ക് സ്പഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ കുമരകം കണ്ണാടിച്ചാൽ
കരയിൽ കളരിയ്ക്കൽ വീട്ടിൽ കൊച്ചുമോൻ ,അയൽ വാസിയായ കളരിയക്കൽ വീട്ടിൽ ശിവദാസ് എന്നിവർ ചാരായവുമായി അറസ്റ്റിലായി.


കൊല്ലകേരി പാടശേഖരത്തിലെ തുരുത്ത് കേന്ദ്രീകരിച്ചാണ് പ്രതികൾ ചാരായം വാറ്റ് നടത്തിയിരുന്നത്.റെയിഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ മീൻ പിടുത്തക്കാർ എന്ന വ്യാജേന വള്ളത്തിൽ ആണ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചുമോൻ്റെ വീട്ടിൽ നിന്നും 5.5 ലിറ്റർ ചാരായം കണ്ടെടുത്തു. എക്സൈസ് എത്തിയപ്പോൾ ശിവദാസനും കൊച്ചുമോനും ചേർന്ന് ചാരായം വിൽപ്പനയ്ക്കായി കുപ്പികളിൽ നിറച്ചു കൊണ്ടിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ മദ്യ നിരോധനത്തിൻ്റെ സാഹചര്യത്തിൽ ഇവർ വൻതോതിൽ ചാരായം നിർമ്മാണം നടത്തി വിൽപ്പന ചെയ്ത് വരികയായിരുന്നു.പ്രതികളെ കോട്ടയം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.

കാഞ്ഞിരം ഭാഗത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.വി ദിവാകരൻ്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു റെയിഡിൽ പുതിയാത്ത് പനയ്ക്കച്ചിറ വീട്ടിൽ ഓമനക്കുട്ടൻ എന്നയാളുടെ വീട്ടിൽ നിന്നും 2 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും പിടിച്ചെടുത്തു.

പ്രതി ഓമനക്കുട്ടൻ എക്സൈസിനെക്കണ്ട് വെള്ളത്തിൽച്ചാടി രക്ഷപ്പെട്ടു.ടിയാൻ്റെ പേരിൽ അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.

റെയിഡിൽ പ്രിവൻ്റീവ് ആഫീസർ രാജീവ് കെ, റെജി കൃഷ്ണ, സിവിൽ എക്സൈസ് ആഫീസർമാരായ അഞ്ചിത്ത് രമേശ് ,സന്തോഷ് കുമാർ, കെ.എൻ സുരേഷ് കുമാർ , വിജയ രശ്മി എന്നിവർ പങ്കെടുത്തു.