play-sharp-fill
നാലാം ഘട്ട ലോക്ക് ഡൗൺ: സ്‌കൂളുകളും ഹോട്ടലുകളും തീയറ്ററുകളും തുറക്കില്ല; മുതിർന്ന പൗരന്മാരും കുട്ടികളും വീടുകളിൽ നിന്നും പുറത്തിറങ്ങരുത്; അന്തർ സംസ്ഥാന ബസുകൾക്കു ഇളവ് ലഭിക്കും; പുതിയ ലോക്ക് ഡൗൺ നിർദേശങ്ങൾ ഇങ്ങനെ

നാലാം ഘട്ട ലോക്ക് ഡൗൺ: സ്‌കൂളുകളും ഹോട്ടലുകളും തീയറ്ററുകളും തുറക്കില്ല; മുതിർന്ന പൗരന്മാരും കുട്ടികളും വീടുകളിൽ നിന്നും പുറത്തിറങ്ങരുത്; അന്തർ സംസ്ഥാന ബസുകൾക്കു ഇളവ് ലഭിക്കും; പുതിയ ലോക്ക് ഡൗൺ നിർദേശങ്ങൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാലാംഘട്ട ലോക്ക് ഡൗൺ മേയ് 31 വരെ തുടരും. സ്‌കൂളുകളും, ആരാധനാലയങ്ങളും, ഹോട്ടലുകളും , തീയറ്ററുകളും അടക്കമുള്ളവ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായി തന്നെ നടപ്പാക്കുകയാണ്.


ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും. ഉപാധികളോടെ അന്തർസംസ്ഥാന സർവീസുകൾ നടത്തും. സോണുകൾ സംസ്ഥാനങ്ങൾക്കും, ജില്ലാ ഭരണകൂടങ്ങൾക്കും തീരുമാനിക്കാം. ബാറുകൾ അടഞ്ഞു കിടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് സോണുകൾ, കണ്ടെയ്ൻമെന്റ്‌സോണുകളും, ബഫർസോണുകളും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു നൽകി. രോഗവ്യാപനത്തിന്റെയും, സമ്പർക്കപ്പട്ടികയുടെയും അടിസ്ഥാനത്തിൽ ഇവ തീരുമാനിക്കാം. കണ്ടെയ്മനെന്റ് സോണിൽ യാതൊരു ഗതാഗതവും അനുവദിക്കില്ല.

രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള രാത്രി കർഫ്യൂ തുടരും. ഈ സമയത്ത് അവശ്യവസ്തുക്കൾക്ക് ഒഴികെയുള്ള യാത്ര പൂർണമായും തടയും. മുതിർന്ന പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശിക്കുന്നുണ്ട്. മുതിർന്നപൗരന്മാരും, ഗർഭിണികളും, കുട്ടികളും വീടിനുള്ളിൽ തുടരണം.

സംസ്ഥാനത്തിനുള്ളിലെ ഗതാഗതം സംസ്ഥാന സർക്കാരിനു തീരുമാനിക്കാം എന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജില്ലാ ഭരണകൂടമാണ് ഇളവുകൾ നൽകണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക. കേരളം ആവശ്യപ്പെട്ടത് പലതും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാനം വിട്ടു പോകുന്ന ആളുകൾ പാലിക്കേണ്ട നടപടികൾ 31 വരെ തുടരേണ്ടി വരും. പാസോടു കൂടി മാത്രമേ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേയ്ക്കു കടക്കാൻ സാധിക്കൂ. ഇത് കൂടാതെ 14 ദിവസം ക്വാറന്റൈൻ കൂടി കഴിയേണ്ടി വരും.

സംസ്ഥാനത്തിനുള്ളിൽ, അന്തർ ജില്ലാ ഗതാഗതത്തിന് അനുവാദം നൽകാൻ സംസ്ഥാന സർക്കാരിന് സാധിക്കും. അതത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി സംസ്ഥാന സർക്കാരിനും, ജില്ലാ ഭരണകൂടത്തിനും ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കും.

_ബാറുകൾ ജിംനേഷ്യം സ്വിമ്മിംഗ് പൂളുകൾ എന്നിവ അടഞ്ഞു കിടക്കും_

_ടാക്സികൾ ഓടാനുള്ള അനുവാദമുണ്ട്_

_എല്ലാ ഓഫീസുകളും തുറക്കാൻ അനുമതി_

_ആളു കൂടുന്ന പരിപാടികൾക്ക് നിയന്ത്രണം_

_സ്റ്റേഡിയങ്ങൾ തുറക്കാം; എന്നാൽ മത്സരങ്ങൾ പാടില്ല; കാണികളെയും അനുവദിക്കില്ല_

*രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി*

*മെയ് 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്*

*കേന്ദ്രം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി*

_ആരാധനാലയങ്ങൾ അടഞ്ഞു തന്നെ_

_അന്തർ സംസ്ഥാന ബസ് സർവീസ് അനുവദിക്കും_

_വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും_

_ഹോട്ടലുകളും മാളുകളും അടഞ്ഞു തന്നെ കിടക്കും_

_ആഭ്യന്തര രാജ്യാന്തര വിമാന സർവീസ് ഇല്ല_
_പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം_

_സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾക്ക് അനുവാദം_

_രാത്രി 7 മുതൽ രാവിലെ ഏഴ് വരെയുള്ള കർഫ്യൂ തുടരും_

_ഇരു സംസ്ഥാനങ്ങളും അനുവദിച്ചാൽ ബസ് സർവീസ് ആകാം_

_മെട്രോ അടഞ്ഞു കിടക്കും_

_65 വയസ്സ് കഴിഞ്ഞവരും ; പത്ത് വയസ്സിന് മുൻപുള്ളവരും ചികിത്സ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല_

_ബാർബർ ഷോപ്പുകൾക്ക് അനുമതി  _

_കണ്ടയ്ൻമെൻറ് സോണുകളിൽ കർശന നിയന്ത്രണം_

_എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാം_