play-sharp-fill
ജില്ലയിലെ ഷാപ്പുകളിൽ എത്തിയത് പേരിനു മാത്രം കള്ള്: മൂന്നാം ദിവസവും ആവശ്യത്തിന് കള്ളെത്തിയില്ല; ജില്ലയിലെ ഷാപ്പുകൾക്കു മുന്നിൽ സാമൂഹിക അകലം പൊളിച്ച് നിരനീളുന്നു

ജില്ലയിലെ ഷാപ്പുകളിൽ എത്തിയത് പേരിനു മാത്രം കള്ള്: മൂന്നാം ദിവസവും ആവശ്യത്തിന് കള്ളെത്തിയില്ല; ജില്ലയിലെ ഷാപ്പുകൾക്കു മുന്നിൽ സാമൂഹിക അകലം പൊളിച്ച് നിരനീളുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി മൂന്നു ദിവസം കഴിഞ്ഞിട്ടും ആവശ്യത്തിന് കള്ളെത്തിയിട്ടില്ല. ജില്ലയിലെ മിക്ക ഷാപ്പുകൾക്കും കള്ളെത്തുന്നത് പാലക്കാട്ട് നിന്നാണ്. ഇവിടെയുള്ള ചെത്തുകാരിൽ പലരും പാലക്കാട്ടെ ഷാപ്പുകളിലേയ്ക്കു പോയിട്ടു പോലുമില്ല. ഈ സാഹചര്യത്തിൽ ഇവിടെയുള്ള കള്ള് ചെത്ത് ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ ജില്ലയിൽ ആവശ്യത്തിന് കള്ള് ലഭിക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.


കോട്ടയം നഗരത്തിലെ ഷാപ്പുകൾക്കു മുന്നിൽ പോലും ശനിയാഴ്ച വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. രാവിലെ ചുരുങ്ങിയ അളവിൽ കള്ള് ജില്ലയിലെ ഷാപ്പുകളിൽ എത്തുന്നുണ്ട്. എന്നാൽ, രാവിലെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ കള്ള് തീരുന്ന സ്ഥിതിയാണ്. ശനിയാഴ്ച രാവിലെ പള്ളം കരിമ്പുംകാല ഷാപ്പിനു മുന്നിൽ അനിയന്ത്രിതമായ ക്യൂവാണ് അനുഭവപ്പെട്ടത്. കോട്ടയം നഗരമധ്യത്തിലെയും നഗരത്തിലെ വിവിധ സ്ഥലങ്ങളിലേയും ഷാപ്പുകൾക്കു മുന്നിൽ എത്തിയ ആളുകൾ ആവശ്യത്തിന് കള്ളില്ലാതെ വന്നതോടെ നിരാശരായി മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

530 ഷാപ്പാണ് ജില്ലയിൽ നിലവിലുള്ളത്. ഈ ഷാപ്പുകളിൽ 90 ശതമാനവും ഇപ്പോഴും തുറന്നിട്ടില്ല. പാലക്കാട് നിന്ന് ആവശ്യത്തിന് കള്ളെത്താത്തനാണ് ഇപ്പോൾ ഷാപ്പുകൾ തുറക്കാൻ സാധിക്കാത്തതിനു പിന്നിലെ പ്രധാന കാരണം. ജില്ലയിലെ ഷാപ്പുകൾക്കെല്ലാം പാലക്കാട്ട് തെങ്ങിൻ തോപ്പ് ഉണ്ട്. ഇവിടെ നിന്നും ഇവർ കള്ള് ചെത്തിയാണ് ജില്ലയിലേയ്ക്കു കള്ള് എത്തിക്കുന്നത്. എന്നാൽ, ജില്ലയിലെ ഷാപ്പുകളിലേയ്ക്കു കള്ള് എത്തിക്കേണ്ട തൊഴിലാളികൾ ആരും തന്നെ പാലക്കാട്ടേയ്ക്കു പോയിട്ടില്ല. ഇവർ ഇപ്പോൾ നാട്ടിൽ തന്നെ ഉണ്ട്.

പാലക്കാടുള്ള തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോൾ കള്ള് ചെത്തുന്നത്. ഇവിടെ നിന്നുള്ള തൊഴിലാളികൾക്കു തെങ്ങ് തയ്യാറാക്കുന്നത് ഒരു മാസമെങ്കിലും വേണ്ടി വരും. ഇത്തരത്തിൽ തെങ്ങ് ചെത്താൻ തുടങ്ങിയാൽ മാത്രമേ കള്ള് ജില്ലയിലേയ്ക്കു എത്തിക്കാൻ സാധിക്കൂ. ഇത്തരത്തിൽ കള്ള് എത്തിക്കണമെങ്കിൽ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഒന്നര മാസമെങ്കിലും കാത്തിരുന്നെങ്കിൽ മാത്രമേ ജില്ലയിലേയ്ക്കു പൂർണ തോതിൽ കള്ള് എത്തുകയുള്ളൂ.