play-sharp-fill
കുപ്പിക്കുള്ള ആപ്പ് തയ്യാർ ..! ട്രയൽ റൺ ചൊവ്വാഴ്ച; വ്യാഴം മുതൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കും

കുപ്പിക്കുള്ള ആപ്പ് തയ്യാർ ..! ട്രയൽ റൺ ചൊവ്വാഴ്ച; വ്യാഴം മുതൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുപ്പിക്കുള്ള അപ്പ് തയ്യാർ , ഇനി ബാക്കി ചൊവ്വാഴ്ചത്തെ  ട്രയൽ റൺ മാത്രം. ഇത് കൂടി വിജയകരമായി പൂർത്തിയായാൽ സംസ്ഥാനത്ത് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മുതൽ ബാറുകളും ബിവറേജുകളും പ്രവർത്തിച്ച് തുടങ്ങും.


കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് ആപ്പ് നിര്‍മിച്ചത്. അതേസമയം,​ ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

സംസ്ഥാനത്ത് ഇനിമുതല്‍ ബാറുകള്‍ വഴി മദ്യം വില്‍ക്കുന്നതിനായുള്ള കേരളാ അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. നിലവിലെ അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസരിച്ച്‌ ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യവും ബിയറും വില്‍ക്കാന്‍ വിജ്ഞാപനത്തില്‍ അനുമതി നല്‍കുന്നു.

സംസ്ഥാനത്തെ ബാറുകൾ വഴി ബിവറേജസ് നിരക്കിൽ മദ്യം വിൽക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമ ഭേദഗതിയും സർക്കാർ കൊണ്ടു വന്നിട്ടുണ്ട്.

സംസ്ഥാനത്തെ മദ്യശാലകള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. 301 മദ്യക്കടകളും 598 ബാറുകളും 357 ബിയര്‍-വൈന്‍ പാര്‍‌ലറുകളും ഒരുമിച്ചു തുറക്കും. അപ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് മൊബൈല്‍ ആപ് തയാറാക്കുന്നത്. സംസ്ഥാന ഐ.ടി മിഷനായിരുന്നു ആപ്പ് തെരഞ്ഞെടുക്കാനുള്ള ചുമതല. അവസാന റൗണ്ടില്‍ വന്ന അഞ്ചു സ്റ്റാര്‍ട് അപ്പുകളില്‍ നിന്നാണ് എറണാകുളത്തെ ഫെയര്‍കോഡിനെ തെരഞ്ഞെടുത്തത്.

ഇവരുടെ സാങ്കേതിക വിദ്യ ലളിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തല്‍. എക്സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണനും ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി സ്പര്‍ജന്‍ കുമാറുമാണ് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ സാങ്കേതികമായ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടാകും. എത്രയും വേഗം ആപ് തയാറാക്കി കൈമാറാനാണ് നിര്‍ദേശം.

ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് ബാറുകളിലെ കൗണ്ടറുകളിലൂടെയും പാഴ്സലായി മദ്യം നല്‍കാന്‍ തീരുമാനിച്ച്‌ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. മദ്യം വാങ്ങാനുള്ള ഇ-ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കും.