play-sharp-fill
മദ്യശാലകൾ ഉടൻ തുറക്കും: പ്രവർത്തന സമയത്തിൽ മാറ്റം വരുത്തും; ബിവറേജിലെ വിലയിൽ ബാറുകളിൽ നിന്നും മദ്യം ലഭിക്കും; ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിനു ശേഷം ബാറുകൾ തുറന്നേക്കും

മദ്യശാലകൾ ഉടൻ തുറക്കും: പ്രവർത്തന സമയത്തിൽ മാറ്റം വരുത്തും; ബിവറേജിലെ വിലയിൽ ബാറുകളിൽ നിന്നും മദ്യം ലഭിക്കും; ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിനു ശേഷം ബാറുകൾ തുറന്നേക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ മൂന്നാം ഘട്ടമായ മേയ് 17 ന് ശേഷം സംസ്ഥാനത്ത് മദ്യശാലകൾ തുറന്നേയ്ക്കും. സംസ്ഥാനത്തെ 310 ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകലും, ബാറുകളുമാണ് തുറക്കുന്നത്. ബിവറേജസിലെ വിലയിൽ ബാറുകളിലെ കൗണ്ടറുകൾ വഴി മദ്യം വിൽപ്പനയ്ക്കുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ക്യൂ ക്രമീകരിക്കുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കിയ ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ചു തീരുമാനം ആകൂ.


ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 നാണ് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചത്. ഇതിനു ശേഷം സംസ്ഥാനത്ത് വ്യാജവാറ്റ് സജീവമായതായി എക്‌സൈസിന്റെയും സംസ്ഥാന പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇതേ തുടർന്നു സംസ്ഥാന സർക്കാർ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം എത്തിക്കുന്നതിന് അടക്കം പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, ഇതൊന്നും യാഥാർത്ഥ്യമായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിന്റെ പാതി എത്തിയപ്പോൾ രാജ്യത്തെ മദ്യശാലകൾ പ്രവർത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ഇളവ് നൽകിയിരുന്നു. ഈ ഇളവിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലും, കർണ്ണാടകയിലും അടക്കമുള്ള സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു പ്രവർത്തിച്ചിരുന്നു. ഇവിടെയുണ്ടായ അനിയന്ത്രിതമായ തിരക്ക് അടക്കം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ കേരളത്തിൽ ബാറുകളും ബിവറേജുകളും തുറക്കുന്നത് വൈകിപ്പിച്ചത്.

മേയ് 13 മുതൽ സംസ്ഥാനത്തെ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഷാപ്പുകളിൽ ആവശ്യത്തിന് കള്ള് എത്താത്തെ വരിക കൂടി ചെയ്തതോടെ ഷാപ്പുകളുടെ പ്രവർത്തനം തന്നെ അവതാളത്തിലാകുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ചു തീരുമാനം എടുത്തത്. ഇത് കൂടാതെ മദ്യ വിലയിൽ പത്തു മുതൽ 35 ശതമാനം വരെ വർദ്ധനവിനും സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും തുറക്കാൻ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ബിവറേജുകൾ തുറക്കുമെങ്കിലും സാമൂഹിക അകലം കൃത്യമായി പാലിച്ച് പ്രവർത്തനം ഉറപ്പാക്കുന്നതിനായി ബാറുകളുടെയും ബിവറേജുകളുടെയും സമയക്രമത്തിൽ മാറ്റം വരികയും ചെയ്യും. ബാറുകൾക്കുള്ളിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ല. ഇവിടെ മദ്യം പാഴ്‌സലായി നൽകുന്നതിനു പ്രത്യേക ക്രമീകരണം ഒരുക്കുകയും ചെയ്യും.

എന്നാൽ, മദ്യം എന്നു മുതൽ വിതരണം ചെയ്യുമെന്ന കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഓൺലൈൻ വഴി ക്യൂ ക്രമീകരിക്കുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയ ശേഷം മാത്രമേ സർക്കാർ തീയതി സംബന്ധിച്ചു തീരുമാനം എടുക്കൂ.