play-sharp-fill
കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെയെത്തും ; യാത്രക്കാരെ ഇരുപത് അംഗ സംഘമായി തിരിക്കും ; രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും : നിയന്ത്രണങ്ങൾ ഇങ്ങനെ

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെയെത്തും ; യാത്രക്കാരെ ഇരുപത് അംഗ സംഘമായി തിരിക്കും ; രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും.


ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡൽഹിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ്പുൾ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകൾ പരിശോധനയ്ക്കായി ഒരുക്കും.

രണ്ട് മണിക്കൂർ കൊണ്ട് സ്റ്റേഷനുകൾക്ക് ഉള്ളിലെ പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റേത്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേക വഴിയിലൂടെയാവും ആശുപത്രിയിലേക്ക് മാറ്റുക.

സ്റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകും. പാർക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും.

അതേസമയം വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവർ മാത്രമേ വരാകൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.