video
play-sharp-fill
ലോക്ക് ഡൗൺ ജൂൺ വരെ നീട്ടിയേക്കും: മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങൾക്കു നിർദേശം; സ്ഥിതി അതീവ ഗുരുതരം

ലോക്ക് ഡൗൺ ജൂൺ വരെ നീട്ടിയേക്കും: മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങൾക്കു നിർദേശം; സ്ഥിതി അതീവ ഗുരുതരം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂന്നാം ഘട്ടം മേയ് 17 ന് അവസാനിക്കാനിരിക്കെ പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നു സൂചന. ജൂൺ ഒന്ന് വരെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ റിപ്പോർട്ട് ലഭിച്ച ശേഷം അടുത്ത ദിവസം പ്രധാനമന്ത്രി ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിലാണ് ആവശ്യമുയർന്നത്. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ധാരണ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള യോഗം ആറ് മണിക്കൂർ നീണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും. ഇത്തരത്തിൽ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതൊക്കെ മേഖലകളിൽ ഇളവുവേണമെന്ന് സംസ്ഥാനങ്ങൾ അറിയിക്കണം. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ, തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ സർവീസിന് അനുമതി നൽകരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ട്രെയിൻ സർവീസ് ആരംഭിക്കരുതെന്ന് തെലങ്കാനയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകതലത്തിൽ അംഗീകരിക്കപ്പെട്ടെന്ന് മോഡി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ രൂക്ഷ വിമർശനമാണ് മമതാ ബാനർജി നടത്തിയത്. വൈറസ് ബാധയുടെ കാലത്തും കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം വിവേചനം കാണിക്കുന്നതായും മമതാ ബാനർജി പറഞ്ഞു.

എന്ന്് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ഇപ്പോൾ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. കൊറോണയുടെ ഭാഗമായുള്ള ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാകുമെന്നാണ് ലഭിക്കുന്ന സൂചന.