
കന്യാസ്ത്രീ മഠങ്ങളിലെ കിണറുകൾ കൊലക്കളങ്ങളോ..! തൂങ്ങിമരണമില്ല, വിഷം കഴിച്ചു മരണമില്ല, ഞരമ്പു മുറിക്കലുമില്ല; കിണറ്റിൽ വീണു മരിക്കുന്നത് കന്യാസ്ത്രീകൾ മാത്രം; വൈദികർ കിണറ്റിൽ വീണു മരിക്കുന്നതേയില്ല..! തിരുവല്ലയിലെ കിണറ്റിൽ കണ്ടെത്തിയത് മറ്റൊരു അഭയയുടെ മൃതദേഹമോ..?
ഏ കെ ശ്രീകുമാർ
കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകൾ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാൽ, കന്യാസ്ത്രീ മഠങ്ങളിൽ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങൾ നേരിടുന്ന ഒരു വൈദികൻ പോലും കിണറ്റിൽ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്.
സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകൾ കൊലക്കളങ്ങളാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 1987 ലാണ് ആദ്യമായി സംസ്ഥാനത്തെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ ഒരു കന്യാസ്ത്രീ വീണു മരിച്ചത്. ഇതിനു പിന്നാലെ ഏറ്റവും വിവാദമായ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി. വൈദികരായ ഫാ.കോട്ടൂരും, പൂത്രിക്കയിലും സിസ്റ്റർ സ്റ്റെഫിയുമായിരുന്നു കേസിലെ പ്രതികൾ. ഇവരെല്ലാവരും ഇപ്പോഴും വൈദിക കുപ്പായവും ധരിച്ച് പള്ളികളിലും കത്തോലിക്കാ സഭയുടെ ആരാധനാലയങ്ങളിലുമായി നടക്കുകയാണ്. അഭയയുടെ കുടുംബത്തിന് പോലും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വെള്ളക്കുപ്പായക്കാർ സുഖമായി നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും കാൽ നൂറ്റാണ്ടിലധിക കാലം അന്വേഷിച്ചിട്ടും അഭയയുടെ മരണത്തിൽ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. കോട്ടയം നഗരഹൃദയത്തിൽ പയസ്‌ടെൻത് കോൺവന്റിന്റെ കിണറ്റിലാണ് അഭയുടെ മൃതദേഹം കണ്ടെത്തിയത്.
പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് കോൺവന്റിലെ സന്യസ്ത വിദ്യാർത്ഥിനി ദിവ്യയുടെ (21) മൃതദേഹം കോൺവന്റ് അങ്കണത്തിലെ കിണറ്റിലാണ് കാണപ്പെട്ടത്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയെങ്കിലും വിശദമായ പരിശോധനാഫലം എത്തിയിട്ടില്ല. ദിവ്യ എങ്ങനെ കിണറ്റിൽ അകപ്പെട്ടുവെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ദിവ്യ അകപ്പെട്ട കിണറിൻ്റെ ഇരുമ്പിലുള്ള മൂടി മാറ്റി വച്ചിരുന്നത് ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്.
ആത്മഹത്യ ആകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. അബദ്ധത്തിൽ കിണറ്റിൽ വീണതാകാനുള്ള സാദ്ധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം കോരേണ്ട കാര്യമില്ല. കാരണം കിണറ്റിൽ മോട്ടോർ വച്ചിട്ടുണ്ട്. മോട്ടോർ കേടായിട്ടുമില്ല. ടാങ്കിൽ വെള്ളവുമുണ്ടായിരുന്നു. ഇതോടെ വെള്ളം കോരാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴാനുള്ള സാദ്ധ്യത പൊലീസ് ആദ്യമേതന്നെ തള്ളിക്കളഞ്ഞുവെന്നാണ് അറിയുന്നത്.
ചുങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ് ദിവ്യ പി.ജോൺ. വ്യാഴാഴ്ച ഉച്ചയ് ക്ക് 12 മണിയോടെയാണ് ദിവ്യയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ, എന്തെങ്കിലും സൂചന ലഭിച്ചതായി അറിയില്ല. പോസ്റ്റുമോർട്ടത്തിന്റെ വിശദ റിപ്പോർട്ട് വന്നാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്നാണ് ഡിവൈ.എസ്.പി ഉമേഷ് കുമാർ പറയുന്നത്.
ആറു വർഷം മുമ്പ് മഠത്തിൽചേർന്ന ദിവ്യ ഈ വർഷം നിത്യവ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ദിവ്യയെ എന്തെങ്കിലും പ്രശ്‌നം അലട്ടിയിരുന്നോയെന്ന് മഠം അധികൃതർക്ക് അറിവില്ല. ദിവ്യയുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നാണ് വീട്ടുകാരും പറയുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലാണ് പാലിയേക്കരയിലെ ബസേലിയൻ സിസ്റ്റേഴ്‌സിന്റെ കോൺവന്റ്.
ഇത്തരത്തിൽ നിരവധി കന്യാസ്ത്രീകളാണ് സംസ്ഥാനത്ത് മാത്രം മരിച്ചത്. ആ പട്ടിക ഇങ്ങനെ –