സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്തില്‍ മാസ്‌ക് വിതരണം നടത്തി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

വൈക്കം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പത്താം വാര്‍ഡില്‍ മാസ്‌ക് വിതരണം നടത്തി. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കട്ടികള്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങള്‍ക്കുമാണ് മാസ്‌ക് വിതരണം ചെയ്തത്.

മാസ്‌ക് വിതരണ പരിപാടി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി മെമ്പര്‍ ബി. രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ, മനു സിദ്ധാര്‍ത്ഥന്‍, പി.വി പ്രകാശന്‍, പി.സി റെജിമോന്‍, എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറി രാഗേഷ് , അര്‍ജുന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു, വാര്‍ഡിലെ മുഴുവന്‍ വീടുകളില്‍ എല്ലാ അംഗങ്ങള്‍ക്കുമായി രണ്ടായിരത്തിലധികം മാസ്‌കുകകളാണ് വിതരണം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group