തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

പത്തനംതിട്ട: ഓഫീസിലേക്ക് പോകുന്ന വഴിയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശ്രീതു (32) ആണ് മരിച്ചത്. മരിച്ചത് ചവറ സ്വദേശിനിയാണ്.

സബ് എഞ്ചിനീയറായ ശ്രീതു രാവിലെ സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലെ ഓഫീസിലേക്ക് പോവുകയായിരുന്നു. ഇതിനെ തെരുവ് നായ ഇവരുടെ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഇതേതുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂര്‍ – കൈപ്പട്ടുര്‍ റോഡില്‍ ആനന്ദപള്ളിയിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ഇവരെ അടൂര്‍ താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിക്കാതെ വരികെയായിരുന്നു.

വഴിയില്‍ അലഞ്ഞ തിരിയുന്ന നായകളെ കൊല്ലണമെന്ന് നേരെത്തെ ആവശ്യം ഉയര്‍ന്നിരുന്നു. തെരുവ് നായകള്‍ വാഹന യാത്രക്കാരെയും കാല്‍നട യാത്രക്കാരെയും കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. നായകള്‍ വാഹനങ്ങള്‍ക്ക് മുമ്പില്‍ ചാടി അപകടം ഉണ്ടാവുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്.