കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു : സംഭവം മലപ്പുറത്ത്
സ്വന്തം ലേഖകന്‍
മലപ്പുറം : ദമ്പതിമാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) യെയാണ് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് മായാണ്ടി ആശാരിയും ഓട്ടോ ഡ്രൈവറുമാണ്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. സാവിത്രിയും മായാണ്ടിയും തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഇവരുടെ മകന്‍ കുടുംബ സമേതം മറ്റൊരിടത്താണ് താമസം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാവിത്രിയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് മകനടക്കം വന്ന് സംസാരിച്ച് മടങ്ങിയിരുന്നു.
പിന്നീട് സാവിത്രിയുടെ അലമാരയില്‍ മുന്നൂറ് രൂപ കണ്ടതിനെ കുറിച്ച് ചോദ്യം ചെയ്യുകയും ഇത് വീണ്ടും വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉറക്കം ഉണര്‍ന്ന ശേഷം മായാണ്ടി സ്വന്തം തലയിണ ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന സാവിത്രിയുടെ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കടാമ്പുഴ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് രാജാണ് കേസിന്റെ അന്വേഷണ ചുമതല നിര്‍വഹിക്കുന്നത്..