ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ ; വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു ; ലോകത്ത് ഇതുവരെ മരിച്ചത് 270,403 പേര്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. ലോകത്ത് ഇതുവരെ 270,403 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ഇറ്റലിയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000ത്തോട് അടുക്കുകയായണ്. ബ്രിട്ടനില്‍ മാത്രം മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടു. ഫ്രാന്‍സിനേയും ജര്‍മനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചാമത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,231 പേര്‍ക്കാണ് റഷ്യയില്‍ മാത്രം കൊവിഡ് ബാധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്തെ വന്‍ശക്തിയായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം 29,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 77,000 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 2,109 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
അതേസമയം 216,863 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത പരിചാരകരില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടത് വൈറ്റ് ഹൗസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഏഴ് വിമാന സര്‍വീസുകള്‍ക്ക് ശനിയാഴ്ച്ച തുടക്കമാകും.
സ്പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും യുകെയില്‍ 30,615 പേരും ഫ്രാന്‍സില്‍ 25,987 പേരും ഇതിനകം മരണപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്കും റഷ്യക്കും പുറമെ 24 മണിക്കൂറിനിടെ ബ്രസീലില്‍ 8,495 പേര്‍ക്കും യുകെയില്‍ 5,614 പേര്‍ക്കും സ്പെയിനില്‍ 3,173 പേരിലും രോഗം സ്ഥിരീകരിച്ചതും ആശങ്കയാണ്.
കൊവിഡ് ബാധ ആദ്യ വര്‍ഷം ആഫ്രിക്കയില്‍ 83,000 മുതല്‍ 1,90,000 പേരെ വരെ കൊല്ലുമെന്നും 49 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതേസമയം പാകിസ്ഥാനില്‍ രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടും ശനിയാഴ്ച മുതല്‍ ലോക് ഡൗണില്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.