play-sharp-fill
കൊറോണ ലോക്ക് ഡൗണിൽ ‘സാമൂഹിക അകലം’ പാലിക്കാതെ ഇന്ത്യ..! രാജ്യത്തെ കാത്തിരിക്കുന്നത് വൻ ജനസംഖ്യാ വർദ്ധനവ്; ഒൻപത് മാസത്തിനുള്ളിൽ ജനിക്കുക രണ്ടു കോടി കുട്ടികൾ

കൊറോണ ലോക്ക് ഡൗണിൽ ‘സാമൂഹിക അകലം’ പാലിക്കാതെ ഇന്ത്യ..! രാജ്യത്തെ കാത്തിരിക്കുന്നത് വൻ ജനസംഖ്യാ വർദ്ധനവ്; ഒൻപത് മാസത്തിനുള്ളിൽ ജനിക്കുക രണ്ടു കോടി കുട്ടികൾ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കൊറോണ ലോക്ക് ഡൗണിന്റെ കാലത്ത് ‘സാമൂഹിക അകലം’ പാലിക്കാത്ത ഇന്ത്യക്കാർ രാജ്യത്തിന് സമ്മാനിക്കുന്നത് വൻ ജനസംഖ്യാ വർദ്ധനവ് എന്നു റിപ്പോർട്ട്. രാജ്യത്ത് ഈ വരുന്ന ആറു മാസത്തിനിടയിൽ രണ്ടു കോടി കുട്ടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിസെഫ് ഇതു സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിടുന്നത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പും യൂണിസെഫ് രാജ്യത്തിന് നൽകിയിട്ടുണ്ട്.

ലോക്ക്ഡൗണിന് ഒൻപത് മാസങ്ങൾക്ക് ശേഷം രണ്ട് കോടി കുട്ടികൾ പിറക്കുന്ന സാഹചര്യം രാജ്യത്തുണ്ടാവുമെന്നാണ് യൂണിസെഫ് ഇപ്പോൾ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. മേയ് 10 ന് ആചരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായാണ് യു.എൻ ഏജൻസിയുടെ പ്രവചനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒൻപതുമാസത്തിലാണ് ജനന നിരക്ക് കൂടുന്നത്.ഈ കാലയളവിൽ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ആരോഗ്യ പരിരക്ഷ സംവിധാനങ്ങളിൽ കുറവുണ്ടാകും. ഇത്തരത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഇന്ത്യയിലാണെന്നും യൂണിസെഫ് വിശദമാക്കി.

ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയിൽ ജനനം ഉണ്ടാവുമെന്നും യൂണിസെഫ് കണക്കുകൾ പറയുന്നു. യുഎസ് പോലുള്ള വികസിത രാജ്യങ്ങളും നേരിടാൻ പോകുന്നത് സമാന സാഹചര്യമാണ്.

ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. നവജാത ശിശുക്കളുടെ മരണ നിരക്കും ഉയർന്നേക്കും. ഗർഭിണികൾക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരുടേത് പോലെ തന്നെയാണെന്നും അതിനാൽ തന്നെ പ്രസവ സംബന്ധിയായ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, നിലവിൽ കോവിഡ് രാജ്യത്ത് പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ജനസംഖ്യാ വർദ്ധനവ് കൂടി ഉണ്ടായാൽ ഇത് ഏത് തരത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ അടക്കം ബാധിക്കുമെന്ന ആശങ്കയും ഉടലെടുക്കുന്നുണ്ട്.