ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകലിനെതിരെ പ്രതിഷേധം: ഗുരുവായൂർ ദേവസ്വം തീരുമാനം നിയമവിരുദ്ധം: ഹിന്ദുഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം: ദേവന്റെ സ്വത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ദേവസ്വം ആക്ടും ഹൈക്കോടതി വിധിയും നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നൽകാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം നിയമവിരുദ്ധവും പ്രതിഷേധാർഹവും മാണെന്ന് എ.കെ.സി.എച്ച്.എം.എസ് (അഖില കേരള ചേരമർ ഹിന്ദു മഹാസഭ) സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.പ്രസാദ് ആരോപിച്ചു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരുണ്യ പ്രവർത്തനത്തിനാണ് ഗുരുവായൂർ ദേവസ്വം ആഗ്രഹിക്കുന്നുവെങ്കിൽ കോവിഡ് മഹാവ്യാധിയുടെ സമയത്ത് ഉപജീവന മാർഗ്ഗം ബുദ്ധിമുട്ടിലായ ക്ഷേത്ര കലാകാരന്മാർ, ശാന്തിക്കാർ തുടങ്ങിയവർക്കാണ് അത് നൽകിയിരുന്നുവെങ്കിൽ അത് ദേവഹിതവും ഭക്തജനഹിതവുംമായ കാരുണ്യ പ്രവർത്തി ആകുമായിരുന്നുവെന്നും പി.എസ്.പ്രസാദ് പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ്കുമാർ, ബാലഗോകുലം മേഖല സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, സുരേഷ് ബാബു, ഭാഗ്യശ്രീ ജ്യോതികുമാർ എന്നിവർ പങ്കെടുത്തു. രാവിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കരിങ്കൊടി ഉയർത്തിയും പ്ലക്കാർഡ് ഏന്തിയും പ്രതിഷേധിച്ചു.
അഞ്ച് താലുക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു. കാഞ്ഞിരപ്പിള്ളിയിൽ സംസ്ഥാന ജന സെക്രട്ടറി ഇ.എസ്.ബിജു, മീനച്ചിൽ താലൂക്കിൽ ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, വൈക്കത്ത് ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, ചങ്ങനാശ്ശേരിയിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ. റ്റി.ഹരിലാൽ, ജന.സെക്രട്ടറി കെ.പി.ഗോപിദാസ്, ഉപാദ്ധ്യക്ഷൻ കെ.കെ.തങ്കപ്പൻ,
വിവിധ കേന്ദ്രങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ജി.രാമൻ നായർ, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, എൻ.കെ. നീലകണ്ഠൻ, ജില്ലാ സെക്രട്ടറി ഗീതാ രവി, ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ,
അനിൽ മാനമ്പിള്ളി, ശ്രീകുമാർ, എസ്.അപ്പു, വിക്രമൻ നായർ, കൃഷ്ണൻകുട്ടി പണിക്കർ, അരവിന്ദാക്ഷൻ നായർ എന്നിവർ നേതൃത്വം നൽകി. ലോക്ക് ഡൗൺ മാർഗ്ഗ രേഖകൾ പാലിച്ചാണ് ജില്ലയിൽ പരിപാടി സംഘടിപ്പിച്ചത്.