video
play-sharp-fill

സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന് വ്യാജ പ്രചാരണം : മറുനാടന്‍ മലയാളിയ്ക്കും ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ കാവിപ്പടയ്ക്കുമെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം

സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന് വ്യാജ പ്രചാരണം : മറുനാടന്‍ മലയാളിയ്ക്കും ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ കാവിപ്പടയ്ക്കുമെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം

Spread the love

സ്വന്തം ലേഖകന്‍

ഇരവിപേരൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനനത്ത് രൂപികരിച്ചിരിക്കുന്ന സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന വ്യാജ പ്രചാരണത്തിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി, നന്നൂര്‍ ഗ്രാമം, കാവിപ്പട തുടങ്ങിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മകള്‍ക്കുമെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം എടുക്കുന്ന ആദ്യ കേസുകൂടിയാണ്. ലോക് ഡൗണ്‍ കാലത്ത് പ്രതിദിനം മുന്നൂറ്റി അന്‍പതിലേറെ ഭക്ഷണപ്പൊതികള്‍ കാര്യക്ഷമമായി വിതരണം ചെയ്തു വന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ സമൂഹ അടുക്കള.

കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥത പൂണ്ട കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് ആദ്യം സമൂഹ അടുക്കളയ്‌ക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചത്.

വ്യാജപ്രചരണത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവിയും,സമൂഹ അടുക്കളയുടെ സന്നദ്ധ പ്രവര്‍ത്തകരും കളക്ടര്‍, ജില്ലാ പൊലീസ് മേധാവി,തിരുവല്ല ഡി.വൈ.എസ്‌.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. മൂന്ന് ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും രണ്ട് വ്യക്തികള്‍ക്കും എതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു.

സമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിനും ഇതിനു പിന്നിലെ സന്നദ്ധ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരെ അപമാനിക്കുന്നതിനും ബോധപൂര്‍വ്വം ശ്രമിച്ചതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ വ്യാജ വിദേശ മദ്യവുമായി ബിജെപിയുടെ ഇരവിപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി സുനില്‍ ഓതറയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ദിവസം തന്നെ പണം വച്ച് ചീട്ടുകളിച്ചതിന് ഇയാളെ വീണ്ടും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു

. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ തറയശേരില്‍ ശശിധരനെ 2500 നിരോധിത പുകയില പാക്കറ്റ് ഉള്‍പ്പെടെ പിടികൂടിയിരുന്നു. ബിജെപിയുടെ പ്രവര്‍ത്തകരായ ഓതറ സ്വദേശികളായ കുട്ടന്‍, മാധവന്‍ എന്നിവരെയും വ്യാജവാറ്റിന് പിടി കൂടിയിരുന്നു.

ഇത്തരം കേസുകളിലകപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി പ്രതിരോധത്തിലായത് സ്വാഭാവികം.പിടിച്ചു നില്‍ക്കാന്‍ പഴുതുതേടിയ നേതാക്കള്‍ സമൂഹ അടുക്കളയ്‌ക്കെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്തു വരികയായിരുന്നു. തക്കം പാര്‍ത്തിരുന്ന കോണ്‍ഗ്രസും ബിജെപി ഉയര്‍ത്തിയ ആരോപണം ഏറ്റുപിടിച്ച് രംഗത്ത് എത്തുകയായിരുന്നു.