ലോക്ക് അഴിച്ചിട്ട് മദ്യപിച്ചാല്‍ മതി ; സംസ്ഥാനത്തെ മദ്യശാലകള്‍ ലോക് ഡൗണിന് ശേഷം തുറക്കുമെന്ന് സൂചന ; മദ്യശാലകള്‍ തുറക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാതെ മന്ത്രിസഭാ യോഗം

ലോക്ക് അഴിച്ചിട്ട് മദ്യപിച്ചാല്‍ മതി ; സംസ്ഥാനത്തെ മദ്യശാലകള്‍ ലോക് ഡൗണിന് ശേഷം തുറക്കുമെന്ന് സൂചന ; മദ്യശാലകള്‍ തുറക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാതെ മന്ത്രിസഭാ യോഗം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കൂവെന്ന് സൂചന.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗം സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ ചര്‍ച്ച് ചെയ്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ അറിയിച്ച നിലപാട് തുടര്‍ന്നാല്‍ മതിയെന്നാണ് ധാരണ. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡണിന് ശേഷം മാത്രമേ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നത് ആലോചിക്കൂവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

കൂടാതെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി അടക്കം പരീക്ഷകളുടെ നട?ത്തിപ്പും ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ നീട്ടിയാല്‍ ഇപ്പോള്‍ പരീക്ഷകള്‍ പ്രഖ്യാപിച്ചാലും മാറ്റി വയ്‌ക്കേണ്ടി വരും. അതിനാല്‍ ലോക് ഡൗണ്‍ നീട്ടുമോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞതിന് ശേഷമായിരിക്കും പരീക്ഷാ തീയതികള്‍ നിശ്ചയിക്കുക.