video
play-sharp-fill

കുഞ്ഞ് അതിഥിയെത്തേണ്ട വീട്ടിലേക്ക് എത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങള്‍ ; പൂര്‍ണ്ണ ഗര്‍ഭിണിയായ രേവതിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ ; മജേഷിന്റെയും അര്‍ച്ചനയുടെയും വേര്‍പാടില്‍ വിറങ്ങലിച്ച് തൃക്കാക്കര

കുഞ്ഞ് അതിഥിയെത്തേണ്ട വീട്ടിലേക്ക് എത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങള്‍ ; പൂര്‍ണ്ണ ഗര്‍ഭിണിയായ രേവതിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ ; മജേഷിന്റെയും അര്‍ച്ചനയുടെയും വേര്‍പാടില്‍ വിറങ്ങലിച്ച് തൃക്കാക്കര

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി : ഇന്നലെയായിരുന്നു തൃക്കാക്കര മറ്റത്തില്‍ വീട്ടിലേക്ക് രണ്ടാമത്തെ കണ്‍മണി എത്തേണ്ടിയിരുന്നത്. ഇതിന്റെ ആഹ്‌ളാദം നിറയേണ്ട മറ്റത്തില്‍ വീട്ടിലേക്ക് ഇന്നലെയെത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങളാണ്. രണ്ടാമത്തെ കണ്‍മണിയെ കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി എറ്റുവാങ്ങിയത് ഭര്‍ത്താവിന്റെയും മകളുടെയും ജീവനറ്റശരീരങ്ങളാണ്.

എട്ടു വയസുകാരി അര്‍ച്ചനയുടെയും മജേഷിന്റെയും വേര്‍പാട് കുടുംബത്തിനു താങ്ങാനാകാത്തതായിരുന്നു. പ്രസവത്തിനായി പാതാളം ഇ.എസ്.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭാര്യ രേവതിയെ കണ്ട് മടങ്ങുമ്പോഴാണ് മുട്ടം മെട്രോ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാര്‍ തൃക്കാക്കര തോപ്പില്‍ അരവിന്ദ്ലെയ്ന്‍ മറ്റത്തിപ്പറമ്പില്‍ മജേഷി(35)ന്റെയും മകള്‍ അര്‍ച്ചനയുടെയും ജീവനെടുത്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ മുട്ടം പുതുവായില്‍ കുഞ്ഞുമോനും (55) മരിച്ചു. ഓട്ടോ ഡ്രൈവറായ മജേഷ് നോമ്പുതുറ പലഹാരങ്ങള്‍ റോഡരുകില്‍ വില്‍ക്കുന്നത് കണ്ട് ഓട്ടോ നിര്‍ത്തി ഇറങ്ങിയതാണ്. ഇതേസമയം പാഞ്ഞുവന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം ആളുകള്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

മഞ്ചേഷിന്റെ ഭാര്യ രേവതിക്കു സിസേറിയന്‍ നിശ്ചയിച്ചിരുന്നത് ഇന്നലെയായിരുന്നു. അപകടവിവരം അറിഞ്ഞതോടെ സിസേറിയന്‍ രണ്ടു ദിവസം നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു ഡോക്ടര്‍മാരും ബന്ധുക്കളും രേവതിയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി.

കളമശേരി കിന്റര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രണ്ടരയോടെ തൃക്കാക്കരയിലെ വീട്ടിലേക്കു കൊണ്ടുവരികെയായിരുന്നു. തന്റെ മകന്റെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ട് അമ്മ ഇന്ദിര കുഴഞ്ഞുവീണു. ആംബുലന്‍സില്‍ രേവതിയെ വീട്ടിലെത്തിച്ചതോടെ കൂട്ടക്കരച്ചിലായി. ഭര്‍ത്താവിനെയും മകളെയും അവസാനമായി കണ്ട രേവതിക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ രേവതിയെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്കു മാറ്റി.

മജേഷിന്റെ ചെറുപ്പത്തില്‍ പിതാവ് ബാബു മരിച്ചതാണ്. പിന്നീട് വീടുകളില്‍ ജോലിക്കു പോയാണ് ഇന്ദിര മകനെ വളര്‍ത്തിയത്. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസെത്തി സാമൂഹിക അകലം പാലിച്ച് എല്ലാവരെയും മൃതദേഹങ്ങള്‍ കാണാന്‍ അനുവദിച്ചു. മൂന്നര വരെ പൊതുദര്‍ശനത്തിനു വച്ചശേഷം അഞ്ചരയ്ക്ക് അത്താണി പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം നടത്തിയത.