ആശുപത്രികളോ അറവുശാലകളോ..? ജില്ലയിലെ സ്വകാര്യ ആശുപത്രികൾ ആളെ കൊല്ലും കൊള്ള സ്ഥാപനങ്ങളായി മാറുന്നു; ജനത്തെ കൊള്ളയടിക്കുന്ന കിംസിനു പിന്നാലെ രോഗികളെ കൊലയ്ക്കുകൊടുത്ത് കാരിത്താസും മിറ്റേരയും; കൊറോണക്കാലത്ത് ഒന്നു തെളിഞ്ഞു മെഡിക്കൽ കോളേജും സർക്കാർ ആശുപത്രികളും മാത്രം മലയാളിയ്ക്ക് ആശ്രയം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ ഏത് സ്വകാര്യ ആശുപത്രിയിൽ വിശ്വസിച്ചു കയറാൻ പറ്റുമെന്നു സാധാരണക്കാരനോടു ചോദിച്ചാൽ കണ്ണുമടച്ച് പറയുക പ്രയാസം തന്നെയാണ്. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും എതിരെ ദിവസവുമെന്ന പോലെ പരാതി ഉയർന്നു വരും. സ്വകാര്യ ആശുപത്രി മാഫിയ കൂണുപോലെ മുളച്ചു പൊന്തി ചോര ഊറ്റിക്കുടിക്കുന്നതിന് ഈ കൊറോണക്കാലത്തും മാറ്റമൊന്നുമില്ല. ആശുപത്രിയാണോ അറവുശാലയാണോ എന്ന ചോദ്യത്തിനു മാത്രം ഈ കൊറോണക്കാലത്തും ഉത്തരമില്ല.
തുടർച്ചയായ മരണങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം തെള്ളകത്തെ മിറ്റേര, കാരിത്താസ് ആശുപത്രികളെ വാർത്തയുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്നുള്ള ചികിത്സാ പിഴവ് മൂലം അഭിഭാഷന്റെ ഭാര്യയാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച കാരിത്താസ് ആശുപത്രിയിൽ വയറുവേദയുമായി എത്തിയ യുവതി മരിച്ചത്. കോട്ടയത്തെ കിംസ് ആശുപത്രിയിലെ കൊള്ളയെപ്പറ്റി വാർത്തയെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനെ പൊലീസിൽ പരാതി നൽകി ഭീഷണിപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ ദിവസമാണ് നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ ആശുപത്രികളെപ്പറ്റിയുള്ള പരാതി ഇത് ആദ്യമല്ല. ഒരു വർഷം മുൻപാണ് കിംസ് ആശുപത്രിയിൽ വയറുവേദയനുമായി എത്തിയ 8 വയസുകാരി പെൺകുട്ടി മരിച്ചത്. ഇതേ തുടർന്നു ആശുപത്രിയിൽ ബഹളമുണ്ടായതിന്റെ അടക്കം വീഡിയോ സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്കു ജില്ലയിൽ വിശ്വസിച്ചു പോകാൻ സാധിക്കുന്നത് സർക്കാർ ആശുപത്രികളിലാണ് എന്നു വ്യക്തമാകുകയാണ്. കൊറോണയെ പ്രതിരോധിച്ചും, പൊരുതിയും തോൽപ്പിച്ച മെഡിക്കൽ കോളേജും, കൊറോണ പ്രതിരോധത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലാ താലൂക്ക് ആശുപത്രികളും തന്നെയാണ് കോട്ടയത്ത് സാധാരണക്കാർക്ക് ഇപ്പോഴും അഭയ കേന്ദ്രമായിരിക്കുന്നത്.
കഴുത്തറുപ്പൻ ഫീസും, കൊല്ലുന്ന ചികിത്സയും എ.സി റൂമുകളും ചേർന്നുള്ള സ്വകാര്യ ആശുപത്രി മാഫിയ അടക്കിവാഴുകയാണ് കോട്ടയം. ഈ ആശുപത്രി മാഫിയയുടെ സ്വാധീനത്തിൽ ഭയപ്പെട്ടാണ് പലരും പരാതി നൽകാൻ പോലും തയ്യാറാകാത്തത്.