മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കന്യാസ്ത്രീ സ്വർണ്ണാഭരണം കൈമാറി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്വര്‍ണ്ണാഭരണം തലയോലപ്പറമ്പ്, പിയാത്തേ ഭവനിലെ സിസ്റ്റര്‍ ലൂസി കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു കൈമാറി.
തലയോലപറമ്പില്‍ അഗതികളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി പിയാത്തെഭവന്‍ എന്ന സ്ഥാപനം നടത്തുകയാണ് സിസ്റ്റര്‍ ലൂസി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രോഗികളായിട്ടുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമായ 68 സ്ത്രീകള്‍ ഈ സ്ഥാപനത്തില്‍ സിസ്റ്ററിന്റെ സംരക്ഷണയില്‍ കഴിയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് സിസ്റ്റര്‍ ലൂസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ജില്ലാ പോലീസ് മേധാവിയെ ഏൽപ്പിച്ചത്. ഇത് ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി .
ചടങ്ങില്‍ കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് വിശ്വനാഥ് ഐ .പി.എസ് .( കോവിഡ് സ്പെഷ്യൽ ഓഫീസർ) നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വിനോദ് പിള്ള, തലയോലപ്പറമ്പ് എസ്.എച്.ഒ ജര്‍ലിന്‍ വി സ്കറിയ, എസ്.ഐ സുധീര്‍,പിആര്‍.ഒ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.