play-sharp-fill
കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയാ തീയേറ്റർ അടച്ചു പൂട്ടിയിട്ട് എട്ടുമാസം; തുറക്കാത്തതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളി

കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയാ തീയേറ്റർ അടച്ചു പൂട്ടിയിട്ട് എട്ടുമാസം; തുറക്കാത്തതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളി

ശ്രീകുമാർ

കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഏക ആശ്രയമായ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്റർ പുനരുദ്ധാരണം എട്ടു മാസമായിട്ടും പൂർത്തിയായില്ല. കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന നവജാത ശിശുക്കളടക്കമുള്ള രോഗികൾ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളിൽ അഭയം തേടുകയാണ്. അവസരം മുതലാക്കി സ്വകാര്യ ആശുപത്രി മുതലാളിമാർ നിർദ്ദനരും സാധാരണക്കാരുമായ മാതാപിതാക്കളെ കൊള്ളയടിക്കുകയാണ്. തീർത്തും നിർദ്ദനരായവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളായി ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിനിടയിൽ തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കുക മാത്രം. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പുനരുദ്ധാരണത്തിനെന്നു പറഞ്ഞ് ഓപ്പറേഷൻ തീയേറ്റേർ അടച്ചിട്ടത്. മൂന്നുമാസത്തിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ എട്ടുമാസമായിട്ടും പണി തുടങ്ങിയിട്ടില്ലെന്നു മാത്രമല്ല ഉണ്ടായിരുന്നതുകൂടി പൊളിച്ചിട്ടു.