സോഷ്യൽ മീഡിയയിലെ ഉപദേശത്തിന് ശേഷം മാസ്‌ക് ധരിക്കാതെ തെരുവിലിറങ്ങിയ മോഡൽ രശ്മിയ്ക്കും ഭർത്താവിനുമെതിരെ കേസ്: സിപിഎം അനുഭാവിയാണെന്ന ബലത്തിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം വിലപ്പോയില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: സോഷ്യൽ മീഡിയയിൽ ഉപദേശവുമായി കളം നിറഞ്ഞു നിൽക്കുന്ന മോഡൽ രശ്മി നായർക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. മാസ്‌ക് ധരിക്കാതെ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കാറിൽ സഞ്ചരിക്കുകയും, മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്ത രശ്മി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും കഴിഞ്ഞ ദിവസം കൊട്ടാരക്കര വഴി യാത്ര ചെയ്യുന്നതിനിടെയാണ് മാസ്‌ക് ധരിക്കാതെ എത്തിയത്. ഇവരെ ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകനും നേരെ ഇരുവരും തട്ടിക്കയറുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവർക്കുമെതിരെ കേസെടുത്തതായി പത്തനാപുരം പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂർ ഭാഗത്ത് നിന്ന് കാറിൽ എത്തിയതായിരുന്നു ഇവർ. പോലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. ഇരുവരും മാസ്‌ക് ധരിക്കുകയോ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

എറണാകുളത്ത് നിന്ന് വരികയാണെങ്കിൽ ക്വാറന്റീനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരൻ നിർദേശിച്ചു. ഇതിനിടെ പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ക്യഷ്ണരാജിനോട് ഇരുവരും തട്ടിക്കയറുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. മാസ്‌ക് ധരിക്കാത്തതിന് പോലീസ് ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ കേസെടുക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ രശ്മി പോസ്റ്റുമായി രംഗത്ത് എത്തിയിരുന്നു. പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകൻ തന്നെ എടി എന്നു വിളിച്ചു എന്നു സ്ഥാപിക്കുന്നതിനുമാണ് ഇവർ ശ്രമിച്ചിരുന്നത്. എന്നാൽ, ഇതെല്ലാം മാറ്റി വച്ചാണ് ഇപ്പോൾ പൊലീസ് രശ്മിയ്ക്കും ഭർത്താവിനും എതിരെ കേസെടുത്തിരിക്കുന്നത്.