play-sharp-fill
കൊള്ളലാഭം എടുക്കാതെ വിലകുറച്ച് ചിക്കൻവിറ്റു: കോഴിക്കച്ചവട മാഫിയ സംഘം തിരുവാതുക്കലിൽ വ്യാപാരിയെ ആക്രമിച്ചു; വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തിയത് പത്തു രൂപ കുറച്ച് ചിക്കൻ വിറ്റതിന്

കൊള്ളലാഭം എടുക്കാതെ വിലകുറച്ച് ചിക്കൻവിറ്റു: കോഴിക്കച്ചവട മാഫിയ സംഘം തിരുവാതുക്കലിൽ വ്യാപാരിയെ ആക്രമിച്ചു; വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തിയത് പത്തു രൂപ കുറച്ച് ചിക്കൻ വിറ്റതിന്

ക്രൈം ഡെസ്‌ക്

കോട്ടയം: കൊള്ളലാഭം എടുക്കാതെ വില കുറച്ച് ചിക്കൻ വിറ്റ വ്യാപാരിയെ കോഴിക്കച്ചവട മാഫിയ സംഘം തലയ്ക്കടിച്ചു വീഴ്ത്തി. പത്തുരൂപ ചിക്കന് വിലകുറച്ചു വിറ്റ വ്യാപാരിയെയാണ് തിരുവാതുക്കലിൽ ഇറച്ചിമാഫിയ സംഘം തലയ്ക്കടിച്ചു വീഴ്ത്തിയതും, കൊലപ്പെടുത്താൻ ശ്രമിച്ചതും. ആക്രമണത്തിൽ സാരമായി പരിക്കേറ്റ തിരുവാതുക്കലിലെ കോഴിക്കട ഉടമ തിരുവാതുക്കൽ പൂത്തറയിൽ അനിൽകുമാർ(49) പരിക്കുകളോടെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.


ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവാതുക്കലിലെ അനിൽകുമാറിന്റെ കടയുടെ മുന്നിലായിരുന്നു അക്രമസംഭവങ്ങൾ. നേരത്തെ വിവിധ തൊഴിലുകൾ ചെയ്തു ജീവിച്ചിരുന്ന അനിൽകുമാർ കൊറോണക്കാലമായതോടെയാണ് കോഴിക്കച്ചവടത്തിലേയ്ക്കു തിരിഞ്ഞത്. കോഴി മൊത്തവിതരണക്കാരനിൽ നിന്നും എടുത്ത ശേഷം ഇരുപത് രൂപ മാത്രം ലാഭമിട്ടാണ് അനിൽകുമാർ വിൽക്കുന്നത്. മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ പത്തും ഇരുപതും രൂപ കുറവിലാണ് ഇയാൾ ചിക്കൻ വിറ്റിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഇയാളുടെ കടയിലെത്തിയ ചില കോഴി ഇറച്ചി മാഫിയ സംഘം അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ചിക്കൻ വിലകുറച്ച് വിൽക്കരുതെന്നും പ്രശ്‌നമുണ്ടാക്കരുതെന്നുമായിരുന്നു ചിക്കൻ മാഫിയ സംഘത്തിന്റെ ആവശ്യം. താഴത്തങ്ങാടിയിലും പരിസരത്തും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ചിക്കൻ വിൽക്കുന്നവരാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തി രംഗത്ത് എത്തിയിരുന്നത്.

എന്നാൽ, ഇവരുടെ ഭീഷണിയുണ്ടായെങ്കിലും ചിക്കന്റെ വില കുറയ്ക്കാൻ അനിൽകുമാർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഞായറാഴ്ച വൈകുന്നേരത്തോടെ എത്തിയ സംഘം അനിൽകുമാറിനെ ആക്രമിച്ചത്. കടയിൽ നിന്നും പുറത്തേയ്ക്കു വിളിച്ചിറക്കിയ ശേഷം നാലംഗ സംഘം അനിൽകുമാറിനെ മർദിക്കുകയായിരുന്നു. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അനിൽകുമാറിനെ ചവിട്ടുകയും ചെയ്തു.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ഇവർ മർദനം അവസാനിപ്പിച്ച് മടങ്ങിയത്. തുടർന്നു നാട്ടുകാർ ചേർന്നു പരിക്കേറ്റ അനിൽകുമാറിനെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. സംഭവത്തിൽ വെസ്റ്റ് പൊലീസിൽ പരാതി നൽകുമെന്നു അനിൽകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.