രാത്രിയില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ക്കും, സ്ത്രീകള്‍ മുന്നിലെത്തിയാല്‍ നഗ്നതാ പ്രദര്‍ശവും ; കോഴിക്കോട്ടുകാരുടെ ഭീതിയ്ക്ക് അറുതിയായി ബ്ലാക്ക് മാന്‍ അജ്മല്‍ പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഏറെ നാളുകളായി കോഴിക്കോട്ടുകാരെ ഏറെ വലച്ചിരുന്ന ഒന്നായിരുന്നു ബ്ലാക്ക്മാന്‍. നാട്ടുകാരുടെ ഭീതിയ്ക്ക് അറുതിയായി കഴിഞ്ഞ ദിവസം ബ്ലാക്ക് മാന്‍ പിടിയിലായി.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബ്ലാക്മാനായി പ്രത്യക്ഷപ്പെടുന്നത് പതിവാക്കിയ ബ്ലാക്ക്മാനെയാണ് പൊലീസ് പിടിയിലായത്. തലശ്ശേരി സ്വദേശി അജ്മലാണ് കോഴിക്കോട് നഗരത്തെ വിറപ്പിച്ച ബ്ലാക്മാനായി വിലസി നടന്നത്. കസബ പൊലീസാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ ബ്ലാക്ക്മാന്റെ രൂപത്തിലെത്തി വീടിന്റെ ജനല്‍ചില്ല് തകര്‍ക്കുകയം ബഹളം വെക്കുകയും ചെയ്യുന്നത് പതിവു പരിപാടിയാക്കി വ്യക്തിയാണ് അജ്മല്‍. രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മല്‍ സമ്മതിച്ചത്.

കൂടാതെ സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. സിസിടിവി ദൃശ്യങ്ങള്‍ അജ്മലിന്റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണെന്നു പൊലീസ് വ്യക്തമാക്കി.

വിവസ്ത്രനായാണ് പ്രതി രാത്രികാലങ്ങളില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വച്ചാണ് പിടിയിലായത്. കൊയിലാണ്ടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പീഡന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് വരികെയായിരുന്നു അജ്മല്‍. കോവിഡ് ഇളവിലാണ് ഇയാള്‍ ജയില്‍ മോചിതനായതാണ്.

പൊലീസ് പിടികൂടിയ ഇയാളില്‍നിന്ന് 25 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കസബ സിഐ ബിനു തോമസ് എസ്ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.