ലോക് ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു ; ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത്
പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരികെ വരുന്നതിുള്ള പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിച്ചു.
മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതല്‍ covid19jagratha.kerala.nic.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍റുടെ പേരിലായിരിക്കണം അപേക്ഷിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക് ഡൗണില്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങി പോയ ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്റര്‍വ്യൂ/സ്പോര്‍ട്സ്, തീര്‍ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ അനുവാദമുള്ളൂ. അതേസമയം ,കേരളത്തിലേക്കും കേരളത്തില്‍നിന്നുമുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടംവഹിക്കാനും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിരിക്കുന്നത്.
ബിശ്വനാഥ് സിന്‍ഹയാണ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍. സഞ്ജയ് എം. കൗള്‍ ആണ് അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍. എ.ഡി.ജി.പി. മനോജ് എബ്രഹാം ആണ് പൊലീസ് പ്രതിനിധി.