അത് ജമന്തിച്ചെടിയാണമ്മേ.., വീട്ടുകാരറിയാതെ പൂച്ചെടികള്‍ക്കൊപ്പം കഞ്ചാവുകൃഷി നടത്തിയ യുവാവ് പിടിയില്‍ ; സംഭവം ആലപ്പുഴയില്‍

Spread the love

സ്വന്തം ലേഖകന്‍

ആലപ്പുഴ: ജമന്തിച്ചെടിയാണെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച് പൂച്ചട്ടിയിലെ  ചെടികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴയിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്.

ജമന്തി ചെടിയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്. വീട്ടിലെ പൂച്ചെടികള്‍ക്കിടയിലാണ് കഞ്ചാവ് ചെടി നട്ടത്. പൂച്ചെടികള്‍ക്കൊപ്പം വ്യത്യസ്തമായ ഒരു ചെടി കണ്ടപ്പോള്‍ എന്ത് ചെടിയാണെന്ന് പ്രായമായ അമ്മ ചോദിച്ചപ്പോള്‍ ജമന്തിയാണെന്ന് അമ്മയെ പറഞ്ഞ് പറ്റിക്കുകയായിരുന്നു യുവാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് ലഭിച്ച് രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയിരുന്നു. പൊലീസ് പിടികൂടിയ ശേഷം അത് കഞ്ചാവ് ചെടിയാണെന്ന് യുവാവ് തന്നെ കുറ്റസമ്മതം നടത്തുകയും ചെയ്തു.

ചെടി രണ്ടടി ഉയരം വന്നിരുന്നു. വീട്ടില്‍ ചെടി നട്ടിട്ട് ദിവസം കുറച്ചായി. അരൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് ചെടി ലഭിച്ചതെന്ന് പ്രതിയായ ബിനീഷ് വിവരം നല്‍കി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്

ജില്ലാ പോലിസ് മേധാവിയുടെ ആൻറി നാര്‍കോട്ടിക്  സ്‌ക്വാഡിലെ സിപിഒ മാരായ കെ ജെ സേവ്യറും,ഗിരിഷും ചേർന്നാണ് പ്രതിയെ പിടികൂടിയത് .തുടർന്ന് അരൂർ സബ് ഇൻസ്പക്ടർ കെ എൻ മനോജും സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് പൂച്ചെടികള്‍ക്കിടയില്‍ നില്‍ക്കുന്നത് കഞ്ചാവ് ചെടിയാണെന്ന കാര്യം  അമ്മ അറിയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.