കോട്ടയത്തിന് ആശ്വാസ വാർത്ത: കൊറോണ സംശയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗർഭിണിയുടെ ഫലം നെഗറ്റീവ്; ഇനി ആശുപത്രി നിരീക്ഷണത്തിൽ 17 പേർ മാത്രം; കൊറോണ രോഗികളിൽ കൂടുതൽപ്പേർ നെഗറ്റീവിലേയ്ക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണയുടെ ചുവപ്പിന്റെ പിടിയിലാണെങ്കിലും കോട്ടയത്തു നിന്നും കഴിഞ്ഞ നാലു ദിവസമായി പുറത്തു വരുന്നത് ആശ്വാസ വാർത്തകൾ. കൊറോണ രോഗബാധ സംശയിച്ച് കോട്ടയം നഗരമധ്യത്തിൽ കഞ്ഞിക്കുഴിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഗർഭിണിയുടെ ഫലം നെഗറ്റീവ്. ഇതോടെ ഇവരെ ആശുപത്രിയിൽ നിന്നും വിട്ടയച്ചിട്ടുണ്ട്. ഇതോടെ കോട്ടയത്തെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഇരുപത് വരെ കോട്ടയം ഗ്രീൻ സോണിലായിരുന്നു. ഇതിനു ശേഷം പെട്ടന്നാണ് കോട്ടയം അപ്രതീക്ഷിതമായി റെഡ് സോണിലേയ്ക്കു വഴുതി വീണത്. നാലു ദിവസം കൊണ്ടു 17 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം അപ്രതീക്ഷിതമായി റെഡ് സോണിലേയ്ക്കു എത്തിയത്. എന്നാൽ, കഞ്ഞിക്കുഴിയിലെ ഗർഭിണിയായ യുവതി മറ്റൊരു സംസ്ഥാനത്തു നിന്നും എത്തിയതായിരുന്നു. ഇവർക്കും കൊറോണ വൈറസ് ബാധ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ശനിയാഴ്ച ഉച്ചയോടെ ഇവരുടെ പരിശോധനാ ഫലം പുറത്തു വന്നതോടെ ഇവരെ നെഗറ്റീവാണ് എന്നു കണ്ടെത്തുകയായിരുന്നു. ആദ്യം തലപ്പാടിയിലെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ സാമ്പിൾ പരിശോധനയിൽ പോസ്റ്റീവ് ആണ് എന്ന സൂചന ലഭിച്ചത്. തുടർന്നു, വീണ്ടും സാമ്പിൾ പരിശോധയ്ക്കായി ശേഖരിക്കുകയായിരുന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ ഫലം നെറ്റീവാണ് എന്ന സൂചന പുറത്തു വന്നിരിക്കുന്നത്.
ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്ന രോഗികളിൽ ചിലരുടെ ഫലം നെഗറ്റീവാണ് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ ഫലം അടുത്ത ദിവസം തന്നെ പുറത്തു വിട്ടേയ്ക്കും. ഇതോടെ ജില്ലയിൽ കൂടുതൽ രോഗികൾ രോഗ വിമുക്തരാകും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.