കൊറോണക്കാലത്തും വിശ്രമമില്ലാതെ മിനി ടീച്ചർ തിരക്കിലാണ് : പൊലീസുകാർക്ക് ഭക്ഷണം നൽകി വാകത്താനത്തെ ടീച്ചർ
സ്വന്തം ലേഖകൻ
വാകത്താനം: ഈ ലോക് ഡൗൺ സമയത്ത് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ടീച്ചർമാർ സമുഹ മാധ്യമത്തിലും സോഷ്യൽ മീഡിയകളിലും അവഹേളനത്തിന് ഇരയാകുമ്പോൾ എല്ലാവരിലും നിന്നും വേറിട്ട് നിൽക്കുകയാണ് മിനി ടീച്ചർ.
ജറുസലേം മൗണ്ട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റിൻ്റെയും ചുമതല കുടി വഹിക്കുന്ന ടീച്ചർ ഈ ലോക്ഡൗൺ കാലത്ത് ലീവും പെർമിഷനും നിഷേധിച്ച് മൊബിലൈസ് ചെയ്ത് ലോക് ഡൗൺ വിജയിപ്പിക്കുന്നതിനായി അഹോരാത്രം ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം ഉണ്ടാക്കി സേനാംഗങ്ങൾക്ക് നൽകുന്ന തിരക്കിലാണ് ടീച്ചർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ലോക് ഡൗൺ തുടങ്ങിയ ആദ്യ ദിനം മുതൽ വാകത്താനം പോലീസ് സ്റ്റേഷനിൽ അടിയന്തിരമായി ക്രമീകരിച്ചു പ്രവർത്തനം ആരംഭിച്ച പോലീസ് മെസ്സിലേയ്ക്ക് തൻ്റെ പുരയിടത്തിലെ കൃഷിസ്ഥലത്ത് നിന്നും ലഭിക്കുന്ന പച്ചക്കറികൾ എത്തിക്കുകയും പോലീസ് മെസ്സിലെ ഭക്ഷണം പാകം ചെയ്യുന്ന ചുമതല വഹിച്ചും വ്യത്യസ്ഥ ആകുകയാണ് മിനി ടീച്ചർ.
മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന മിനി ടീച്ചർ ചൊരിക്കൻ പാറ കൊച്ചേരിൽ വീട്ടിൽ കെ.എ കുര്യൻ്റെ ഭാര്യയാണ്.മക്കൾ: അഞ്ജു മേരി കുര്യൻ, ബെഞ്ചി കെ. അന്ത്രയോസ്.