video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashകർശന സുരക്ഷയിൽ കോട്ടയം മാർക്കറ്റ് തിങ്കളാഴ്ച തുറക്കും: അതീവ ജാഗ്രത ശക്തമാക്കും; സുരക്ഷ ഉറപ്പാക്കും

കർശന സുരക്ഷയിൽ കോട്ടയം മാർക്കറ്റ് തിങ്കളാഴ്ച തുറക്കും: അതീവ ജാഗ്രത ശക്തമാക്കും; സുരക്ഷ ഉറപ്പാക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ബാധിതരായ ചുമട്ട് തൊഴിലാളിയും ലോറി ഡ്രൈവറും എത്തിയതായി കണ്ടെത്തിയതിനെ തുടർന്നു അടപ്പിച്ച കോട്ടയത്തെ പച്ചക്കറി പലചരക്ക് മാർക്കറ്റ് തിങ്കളാഴ്ച തുറക്കും. കർശന നിയന്ത്രണങ്ങളോടെ കോട്ടയം മാർക്കറ്റ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാനാണ് ധാരണയായിരിക്കുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം മാർക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾക്കുള്ള പ്രവേശനം കോടിമതയിൽ എം.സി.റോഡിൽ നിന്നും എം.ജി.റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആയിരിക്കും. ഇവിടെ ലോറികളിലെയും മറ്റ് വാഹനങ്ങളിലെയും ജീവനക്കാരെ പരിശോധിക്കുന്നതിന് ഹെൽപ്പ് ഡസ്‌ക് സ്ഥാപിക്കും. ഹെൽപ്പ് ഡെസ്‌കിൽ സെക്യൂരിറ്റിക്കാർ, തെർമൽ സ്‌കാനർ, മാസ്‌ക്, ടോക്കൺ, സാനിറ്റെസർ, രജിസ്‌ട്രേഷൻ ബുക്ക് എന്നിവ ക്രമീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനകൾ പൂർത്തിയാക്കി ടോക്കൺ കൊടുക്കുന്ന പ്രകാരമുള്ള വാഹനങ്ങൾക്ക് മാത്രമെ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും, ലോഡ് ഇറക്കുന്നതിനും അനുവദിക്കുകയുള്ളു.

വെളുപ്പിനെ 4 മണി മുതൽ രാവിലെ 9 മണി മാത്രമെ വരെ മാത്രമെ ലോഡ് ഇറക്കുന്നതിന് അനുവദിക്കുകയുള്ളു.

രാവിലെ 9 മണി മുതൽ 11 മണി വരെ വ്യാപാര സ്ഥാപനങ്ങൾ ശുചീകരണം നടത്തേണ്ടതും, 11 മണി മുതൽ 5 മണി വരെ കടകളിൽ വില്പന നടത്താവുന്നതും ആണ്. ഹോൾസെയിൽ കടകളിലെ റീട്ടെൽ വ്യാപാരം പരമാവധി കുറയ്ക്കും.

ലോറി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം ലോഡ് ഓർഡർ ചെയ്ത സ്ഥാപന ഉടമ നൽകും. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ബാത്ത് റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്.

തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ക്വാറന്റിനിലുള്ള തൊഴിലാളികളെ ഒഴിവാക്കി മറ്റ് തൊഴിലാളികളെ പണി ചെയ്യുന്നതിന് നിയോഗിക്കും.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സാധനങ്ങൾ വാങ്ങുവാൻ എത്തുന്നവർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഓരോ സ്ഥാപനത്തിലും രജിസ്റ്റർ ഉണ്ടായിരിക്കും. ഇതിൽ പേര്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തും.

ശനിയാഴ്ച നടന്ന വിവിധ ചർച്ചകളിൽ പ്രസിഡന്റ് ടി.ഡി.ജോസഫ് ,ജനറൽ സെക്രട്ടറി ഹാജി എം.കെ.ഖാദർ ,വൈസ് പ്രസിഡന്റ് എ.കെ.എൻ.പണിക്കർ സെക്രട്ടറി സുരേഷ് ബൃന്ദാവൻ ,കമ്മറ്റി അംഗം കെ.പി.രാധ കൃഷ്ണൻ, മൊത്ത വ്യാപാരികൾ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments