play-sharp-fill
കോവിഡ്19: പ്ലാന്‍@എര്‍ത്ത് ഫൗണ്ടേഷന്‍ കിറ്റ് വിതരണം ചെയ്തു

കോവിഡ്19: പ്ലാന്‍@എര്‍ത്ത് ഫൗണ്ടേഷന്‍ കിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്ലാന്‍@ എര്‍ത്ത് ഫൗണ്ടേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്്തു. കൊച്ചിയിലെ 214 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിതര സംഘടനയായ പ്ലാന്‍ @എര്‍ത്ത് ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരണം ചെയ്തത്.


മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടന ലോക്്ഡൗണ്‍ മൂലം മരുന്ന് വാങ്ങാന്‍ വിഷമിക്കുന്ന വൃക്ക, കരള്‍, ഹൃദ്രോഗികള്‍ക്കാണ് ആവശ്യമരുന്ന് എത്തിച്ചു നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫണ്ട് റേസിങ് പ്ലാറ്റ്‌ഫോമായ മിലാപിലൂടെയാണ് ഇവര്‍ ആവശ്യമാണ് ധനസമാഹരണം നടത്തിയത്.

പ്ലാന്‍@എര്‍ത്തിന്റെ എക്‌സിക്യൂട്ടിവ് അംഗത്തിന്റെ മകള്‍ പന്ത്രണ്ട് വയസുകാരി കൃഷ്ണ ശര്‍മ്മയാണ് ഓണ്‍ലൈന്‍ ധനസമാഹരണത്തിന് തുടക്കം കുറിച്ചത്.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിരവധി സുമനസുകളാണ് സഹായഹസ്തവുമായെത്തിയത്.  കോവിഡ് 19 ദുരിതാശ്വാസനിധിക്കായി നിരവധിപ്പേരാണ് മിലാപിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ഇത്തരത്തില്‍ നിരവധി സംഘടനകള്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ധനസമാഹഹരണത്തിലേക്ക് 1,50,000 പേരാണ് സഹായഹസ്തവുമായി എത്തിയത്. ആലുവ, പെരുമ്പാവൂര്‍ എന്നിവടങ്ങളിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും പ്ലാന്‍@എര്‍ത്ത് രംഗത്തുണ്ടായിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ടെന്ന്  പ്ലാന്‍@എര്‍ത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് മുജീബ് പറഞ്ഞു.

സഹായനിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ – https://milaap.org/fundraisers/support-planatearth  സന്ദര്‍ശിക്കുക.
വിവരങ്ങള്‍ക്ക്- 9746474181( മുജീബ്,പ്രസിഡന്റ് പ്ലാന്‍@ എര്‍ത്ത്).