play-sharp-fill
അറയ്ക്കൽ ജോയിയുടെ മരണം: ബി.ആർ ഷെട്ടിയിൽ നിന്നും ആരോപണങ്ങൾ ഒഴിയുന്നില്ല; ഷെട്ടിതകർത്തത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനെ

അറയ്ക്കൽ ജോയിയുടെ മരണം: ബി.ആർ ഷെട്ടിയിൽ നിന്നും ആരോപണങ്ങൾ ഒഴിയുന്നില്ല; ഷെട്ടിതകർത്തത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനെ

തേർഡ് ഐ ബ്യൂറോ

മാനന്തവാടി: ചെറുപ്രായത്തിൽ മുതൽ കഷ്ടപ്പെട്ട് കെട്ടി ഉയർത്തിയ തന്റെ സാമ്രാജ്യം ബി.ആർ ഷെട്ടിയെന്ന അതികായന് മുന്നിൽ തകർന്ന് മണ്ണടിഞ്ഞതിന്റെ കണ്ണീരുണങ്ങാതെയാണ് കപ്പൽ ജോയി എന്ന അറയ്ക്കൽ ജോയി മരിച്ചു മണ്ണടിഞ്ഞിരിക്കുന്നത്. ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയെ നേരിടാനിറങ്ങുമ്പോഴാണ്, കൊറോണക്കാലത്ത് തന്നെ അതിദാരുണമായി കപ്പൽ ജോയിയുടെ സമ്പത്ത് മുഴുവനും തകർന്നടിഞ്ഞിരിക്കുന്നത്.


ജോയിയുടെ സംസ്‌കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നത് കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരും വീട്ടിലേയ്ക്കും പള്ളിയിലേയ്ക്കും എത്താതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. ജോയിക്കു നാട്ടിലുണ്ടായിരുന്ന ജന പിൻതുണ അറിഞ്ഞു തന്നെയാണ് പൊലീസ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.

ജോയിയുടെ മരണത്തെ കുറിച്ച് കുടുംബം ഇനിയും പ്രതികരിച്ചിട്ടില്ല. ഏതായാലും ഉടനൊന്നും ജോയിയുടെ കുടുംബം ദുബായിലേക്ക് മടങ്ങില്ല.

ഏപ്രിൽ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.

ജോയിക്ക് നിലവിൽ ദുബായിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സൂചന. അതുകൊണ്ടാണ് കുടുംബത്തേയും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് വരാൻ ദുബായ് ഭരണകൂടം സമ്മതിച്ചത്. കേസുകളൊന്നും ജോയിയ്ക്കെതിരെ ഇല്ല. മകന്റെ മുമ്പിൽ വച്ചായിരുന്നു അച്ഛന്റെ ആത്മഹത്യ. അതിന്റെ ഞെട്ടലിൽ നിന്ന് അരുൺ ഇനിയും മുക്തി നേടിയിട്ടില്ല. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം. എല്ലാ പ്രതീക്ഷയും പോയപ്പോഴായിരുന്നു മരണമെന്നാണ് സൂചന.

യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ് ജോയി. രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിൽ കാലതാമസം സംഭവിക്കുന്നത്. ഇത് ജോയിക്ക് മനോവിഷമം ഉണ്ടാക്കി. എണ്ണ വിപണയിലെ പ്രതിസന്ധി കാരണം ഈ പദ്ധതി മുടങ്ങുമെന്നും കരുതി. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകുന്നത് ജോയിയെ ഏറെ തളർത്തി. പെട്രോൾ വിലയിടിവിൽ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂർത്തീകരണം വൈകിപ്പിച്ചത്.

ഗൾഫ് മേഖലയിലെ എറ്റവും വലിയ എണ്ണ ടാങ്കർ ശൂദ്ധീകരണ സ്റ്റേഷൻ ഉടമയായ ജോയിക്ക് ആഫ്രിക്കയലും ഇന്ത്യയിലും കമ്പനികളുണ്ട്. എതാനും വർഷങ്ങൾ മുമ്പ് കപ്പൽ വാങ്ങിയതോടെയാണ് ഇദ്ദേഹം കപ്പൽ ജോയി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ കപ്പൽ രണ്ട് വർഷം കപ്പൽ കൈമാറിയിരുന്നു. വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായിരുന്നു ജോയി, മികച്ച സംരംഭകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. .എംകോമും സിഎ ഇന്ററും പാസായതിന് ശേഷം 1997 ലാണ് ജോയി ദുബായിൽ എത്തി ബിസിനസ് ആരംഭിക്കുന്നത്.

ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമ്മാണം, എണ്ണ ടാങ്ക് ശുചീകരണം എന്നിവയായിരുന്നു പ്രധാന ബിസിനസ് മേഖല. ഈ ബിസിനസ്സുകളെല്ലാം തൽകാലം മറ്റ് ഓഹരി പങ്കാളികൾ നടത്തും. ജോയിയുടെ ഓഹരികൾ വിൽക്കുന്നതും കുടുംബത്തിന്റെ പരിഗണനയിലുണ്ട്.

ജോയിയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും മുക്തി നേടിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. ഇന്നോവാ ഗ്രൂപ്പിന്റെ നടത്തിപ്പ് മറ്റൊരാൾക്ക് കൈമാറിയിട്ടുണ്ട്. ഈ പുതിയ നേതൃത്വമാകും ഇനി പദ്ധതികൾ മുമ്പോട്ട് കൊണ്ടു പോവുക. ജോയി അറയ്ക്കൽ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് ഒരാൾ ചാടി ആത്മഹത്യ ചെയ്തെന്ന കാര്യം ദുബായ് പൊലീസാണ് റിപ്പോർട്ട് ചെയ്തത്. ബിസിനസുകാരനായ ഇദ്ദേഹം സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യയെന്നുമാണ് റിപ്പോർട്ട്’ ദുബായ് പൊലീസ് വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹതകൾക്ക് പുതിയ തലം വന്നത്.

ഏപ്രിൽ 23നായിരുന്നു ഇദ്ദേഹം ദുബായിൽ മരിച്ച വിവരം പുറത്തുവന്നത്. എന്നാൽ മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിരുന്നില്ല. മരണത്തിൽ മറ്റ് ക്രിമിനൽ ഇടപെടലുകളും കൊലപാതക സാധ്യതകളും അന്വേഷണത്തിന് ശേഷം പൊലീസ് തള്ളിക്കളഞ്ഞിരുന്നു.

എന്നാൽ, ബി.ആർ ഷെട്ടിയുടെ ഇടപെടലിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നതത്. 1500 കോടി രൂപയുടെ സാമ്പത്തിക ഇടപാടാണ് ബി.ആർ ഷെട്ടിയുമായി ജോയിക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഷെട്ടി തകർച്ചയെ നേരിട്ടതോടെ ജോയിക്കു ഈ പണം തിരികെ ലഭിക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. ഇതേ തുടർന്നാണ് ജോയി ജീവനൊടുക്കിയത് എന്നതാണ് ഇപ്പോൾ പുറത്തു വരുന്നത്.