video
play-sharp-fill

ആനയും ആരവങ്ങളുമില്ല..! താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം ഇന്ന്

ആനയും ആരവങ്ങളുമില്ല..! താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം ഇന്ന്

Spread the love

സ്വന്തം ലേഖകന്‍

തൃശൂര്‍: ആളും ആരവങ്ങളുമില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം ഇന്ന്. രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടക്കുക.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ചടങ്ങ് പോലുമില്ലാതെ പൂരം പൂര്‍ണമായി ഒഴിവാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

പൂരം മാറ്റി വയ്ക്കുകയെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് ് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് ദേവസ്വം പിന്നീട് തീരുമാനിക്കുകയായിരുന്നു. ഉത്സവത്തിന് കൊടിയേറിയ ചടങ്ങിയ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.

എന്നാല്‍ ഒരാനപുറത്ത് എഴുന്നെള്ളിപ്പ് നടത്താന്‍ പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം അനുമതി തേടിയിരുന്നു. എന്നാല്‍ കളക്ടര്‍ ഈ നിര്‍ദ്ദേശം തള്ളുകായിരുന്നു.

പൂരത്തോട് അനുബന്ധിച്ച് എഴുന്നെള്ളിപ്പും ആനയും മേളയും ഉണ്ടായാല്‍ ആളുകള്‍ കൂട്ടിത്തോടെയെത്തും എന്ന വിലയിരുത്തലിലെ തുടര്‍ന്നാണ് പാറമേക്കാവിന്റെ ആവശ്യം തള്ളിയത്. ഞായറാഴ്ച നടക്കുന്ന ഉപചാരം ചൊല്ലിപിരിയലും ഉണ്ടാകില്ല.

പൂരം ചടങ്ങുകള്‍ പോലുമില്ലാതെ പൂരം പൂര്‍ണമായി ഒഴിവാക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് മാത്രമായി ചടങ്ങുകള്‍ നടന്നിരുന്നു. ഇതിന് മുന്‍പ് ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കൊല്ലം ഉള്‍പ്പെടെ നാല് തവണയാണ് പൂരം ചടങ്ങ് മാത്രമായിട്ടാണ് നടത്തിയിരുന്നത്.