video
play-sharp-fill

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം: വക്കച്ചൻ മറ്റത്തിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം: വക്കച്ചൻ മറ്റത്തിൽ

Spread the love

സ്വന്തം ലേഖകൻ

പാലാ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അരോഗ്യ മേഘലയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വക്കച്ചൻ മറ്റത്തിൽ മുൻ എംപി അഭിപ്രായപ്പെട്ടു.

കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിൽ ജില്ലയിലെ ഗവൺമെന്റ് ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നതിന്റെ ഭാഗമായി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിയോചക മണ്ഡലതല വിതരണം പാലാ ഗവൺമെൻറ് ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാടിന്റെ മാതാവിന്റെ ഓർമ്മ ദിന ചടങ്ങിന്റെ ചിലവുകൾ ഒഴിവാക്കിയാണ് പ്രധിരോധ സാമഗ്രികൾ വിതരണം ചെയ്തത്.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്,പാർട്ടി നേതാക്കളായ തോമസ് ഉഴുന്നാലിൽ, ജോസ് പാറേക്കാട്ട്, റിജോ ഒരപ്പുഴക്കൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.