
സ്വന്തം ലേഖകൻ
കിളിമാനൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തി കടക്കാൻ പലവിധ കുതന്ത്രങ്ങളും സ്വീകരിച്ച് വരികെയാണ്.
സംസ്ഥാന പാതയിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട്ട് താൽക്കാലിക ചെക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ യുവതിയെ പായയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ് 1.30ന് നടന്ന വാഹനപരിശോധനയിൽ ദമ്പതികളും ഡ്രൈവറുമടക്കം 3 പേരെ അറസ്റ്റ് ചെയ്ത് നാലാഞ്ചിറയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.
തമിഴ്നാട് വില്ലിപുറം ജില്ല മാരിയപ്പൻകോവിൽ സ്ട്രീറ്റ് സ്വദേശികളായ മുത്തുകൃഷ്ണൻ(30), ഈശ്വരി(26), ഡ്രൈവർ എസ്.വടിവേലു(29) എന്നിവരാണ് പിടിയിലായത്. ഈശ്വരിയെ ഡ്രൈവർ ക്യാബിനുള്ളിൽ പായയിൽ പൊതിഞ്ഞാണ് കടത്താൻ ശ്രമിച്ചത്.
പൊള്ളാച്ചിയിൽ നിന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സാധനങ്ങൾ ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങവേ തൃശൂരിൽ നിന്നാണ് ദമ്പതികൾ ലോറിയിൽ കയറിയത്. പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തു.
അതായത് മിഥുനത്തിൽ നായികയെ പായിൽ പൊതിഞ്ഞ് തോളിൽ ചുമന്ന് കടത്തിയെങ്കിൽ ഇവിടെ ലോറിയിലൂടെ ആളുകളെ അതിർത്തി കടത്തി കൊണ്ടു പോവുകയാണ് വിരുതന്മാർ.
വ്യാഴാഴ്ച സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ക്രിസ്തുദാസ്(54), ജസ്റ്റിൻ(32), റാഫി(43) എന്നിവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈയിനിലാക്കിയിരുന്നു.
പന്തളത്തത് നിന്നും മാർത്താണ്ഡത്തിനു പോയ പിക്കപ് വാഹനത്തിലാണ് ഇവർ സംസ്ഥാന അതിർത്തി കടക്കുവാൻ ശ്രമിച്ചത്.
ഡിവൈഎസ്പി: കെ.ജി.ബിജു, ഇൻസ്പെക്ടർ കെ.ബി.മനോജ്കുമാർ, എസ്ഐ: പ്രൈജു, തഹസിൽദാർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കാർ അറസ്റ്റിലായത്.
ലോക്ഡൗണിന്റെ തുടക്കത്തിൽ തന്നെ വാഴോട്ട് ആരംഭിച്ച 24 മണിക്കൂർ ചെക്ക് പോസ്റ്റിൽ കർശന പരിശോധനയാണ് നടക്കുന്നത്. വ്യാഴാഴ്ച പിക്കപ് വാനിൽ തമിഴ്നാട്ടിൽ കടക്കുവാൻ ശ്രമിച്ച മൂന്ന് യാത്രക്കാരും പൊലീസ് പിടിയിലായിരുന്നു.