play-sharp-fill
ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ; സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 14 ദിവസത്തേക്ക് ഐസോലേഷനിൽ തുടരണം

ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ; സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 14 ദിവസത്തേക്ക് ഐസോലേഷനിൽ തുടരണം

സ്വന്തം ലേഖകൻ

കോട്ടയം : ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശം നൽകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.

ഇവർക്ക് ഈരാറ്റുപേട്ടയിൽ തന്നെ ഐസോലേഷൻ ഏർപ്പാടാക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തിയതിനെ തുടർന്നാണ് പാലാ ജനറൽ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കായി ആദ്യം ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ ഐസോലേഷൻ വാർഡ് ക്രമീകരിക്കാനായിരുന്നു നഗരാസഭാ അധികൃതർ തീരുമാനിച്ചത്.

രോഗ ബാധിതനുമായി അടുത്ത് ഇടപഴകിയെങ്കിലും നിലവിൽ ഇവരുടെ സാമ്പിൾ ശേഖരണം നടത്തിയിട്ടില്ല. നാളെയാവും ഇവരുടെ ശ്രവ സാമ്പിൾ എടുക്കുകയെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.

അതേസമയം സാമ്പിൾ പരിശോധനയിൽ ഫലം നെഗറ്റീവ് ആയാലും ഇവർ 14 ദിവസം കൂടി ഐസേലേഷനിൽ തുടരേണ്ടി വരും. ഇവർക്കായി ആ കാലയളവിൽ ഈരാറ്റുപേട്ടയിലാവും ഐസോലേഷൻ ക്രമീകരിക്കുകയെന്നും അറിയിച്ചു.