കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 284 പേര്‍; 25 പേര്‍ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്‍ടാക്ട്സ്) 132 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 152 പേരെയും കണ്ടെത്തി.
ലോഡിംഗ് തൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകന് 21 പ്രൈമറി കോണ്‍ടാക്ടുകളെയും 60 സെക്കന്‍ഡറി കോണ്‍ടാക്ടുകളുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോഡിംഗ് തൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ ക്വാറന്‍റയിനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കോവിഡ് കെയര്‍ സെന്‍ററിലേക്കു മാറ്റി. ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലന്‍സിലാണ് കൊണ്ടുപോയത്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
Third Eye News Live
0