കോട്ടയത്ത് വീണ്ടും കൊറോണ: അബുദാബിയിൽ നിന്നും എത്തിയ സംക്രാന്തി സ്വദേശിയായ സ്ത്രീയ്ക്കു കൊറോണ സ്ഥിരീകരിച്ചു; സംക്രാന്തിയിലും പരിസരത്തും അതീവ ജാഗ്രത
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആശ്വാസത്തിന്റെ ഒരു ദിവസത്തിന് ശേഷം കോട്ടയത്ത് വീണ്ടും കൊറോണ..! അബുദാബിയിൽ നിന്നും എത്തിയ സംക്രാന്തി സ്വദേശിയായ 55 കാരിയ്ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്കു കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. ഇവിടെ നിന്നും ഇരുവരും ഒന്നാണ് നാട്ടിലെത്തിയത്.
മാർച്ച് എട്ടിനാണ് രോഗി അബുദാബിയിൽ നിന്നും വീട്ടിലെത്തിയത്. എന്നാൽ, ഇയാൾ വീട്ടിലെത്തിയ ശേഷം ജനറൽ ആശുപത്രിയിൽ അറിയിച്ചിരുന്നു. എന്നാൽ, ഇവർ താമസിക്കുന്ന സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അധികൃതർ വിവരം അറിയിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, മാർച്ച് എട്ടു മുതൽ ഇതുവരെ ഇയാൾ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ ആരോഗ്യ പ്രവർത്തകർ എത്തി ഇയാളെ കണ്ടെത്തി. തുടർന്നു വെള്ളിയാഴ്ച ഇയാളെയുമായി അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഇവിടെ നടത്തിയ പരിശോധനയിൽ ഇയാൾക്കു രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നു സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധിക്കുകയായിരുന്നു.
ഈ സാമ്പിൾ പരിശോധനാ ഫലത്തിലാണ് ഇയാൾക്കു കൊറോണ പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. ഇവരോടൊപ്പം ഫലം ശേഖരിച്ച ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. പരിശോധനാ ഫലം പോസിറ്റീവാണ് എന്നു കണ്ടെത്തിയതിനെ തുടർന്നു, രോഗബാധിതയായ സ്ത്രീയെ ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇയാൾ ഏതെങ്കിലും സ്ഥലങ്ങളിൽ ഇതിനിടെ സഞ്ചരിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ ആരോഗ്യ വിഭാഗം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇയാളുടെ റൂട്ട് മാപ്പും ശേഖരിച്ചിട്ടുണ്ട്.
മാർച്ച് എട്ടിനു വീട്ടിലെത്തിയ ശേഷം ഇവർ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നാഗമ്പടത്തെ എസ്.ബി.ഐയിലും, പിന്നീട് കാരിത്താസ് ആശുപത്രിയിൽ അച്ഛൻ വയ്യാതെ കിടന്ന സാഹചര്യത്തിൽ ഇവർ പോയിട്ടുണ്ട്. കിടങ്ങൂരിലെ ബന്ധുവിന്റെ മരണവീട്ടിലും ഇവർ പോയിട്ടുണ്ട്. സർക്കാർ നിർദേശിച്ച ക്വാറന്റൈൻ കാലാവധിയായ 14 ദിവസത്തിനു ശേഷമാണ് ഇവർ പോയിരിക്കുന്നത്.
ഇതോടെ കോട്ടയം ജില്ലയിൽ മൂന്നു കൊറോണ കേസുകളായി. പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകനും, കോട്ടയം ചന്തക്കടവിലെ ചുമട്ട് തൊഴിലാളിയ്ക്കും കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ നിന്നും ഇടുക്കി വഴി പാലായിലേയ്ക്കു യാത്ര തിരിച്ച സ്ത്രീയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.