എൻ്റെ ആരോഗ്യ വിവരങ്ങൾ എൻ്റെ സ്വകാര്യതയാണ് : യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ
തിരുവാർപ്പ് കോവിഡിൻ്റെ മറവിൽ നടന്ന സ്പ്രിംഗ്ളർ കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തി.
സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ്റെ ആരോഗ്യ വിവരങ്ങൾ എൻ്റെ സ്വകാര്യതയാണെന്നുള്ള പ്ലക്കാർഡുകൾ കൈയ്യിലേന്തിയാണ് നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്.
മണ്ഡലതല ഉദ്ഘാടനം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധത്തിന് സോണി മണിയാംകേരി, എമിൽ വാഴത്ര, അശ്വവിൻ മണലേൽ ,അശ്വവിൻ സാബു,സനു വർഗീസ് എന്നിവർ നേതൃത്യം നൽകി.