25 ലോഡിങ്ങ് തൊഴിലാളികൾ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക്: പനച്ചിക്കാട്ടെ ഏഴു പേരുടെ സാമ്പിൾ ശേഖരിച്ചു : അതീവ ജാഗ്രതയിൽ കോട്ടയം
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മാർക്കറ്റിലെ 25 ലോഡിംഗ് തൊഴിലാളികളെ
കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റും:
കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലാളി യൂണിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഏപ്രില്‍ 24 ന്19 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു.
പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നതിന് വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ ഏപ്രിൽ 25 ന് കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും.
രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴു പേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
Third Eye News Live
0