video
play-sharp-fill

Saturday, May 24, 2025
HomeCrimeകൊറോണക്കാലത്തും കൊടുംക്രിമിനലുകളെ പൊക്കി കേരള പൊലീസ്: ഏറ്റുമാനൂരിലും കുറവിലങ്ങാട്ടും അക്രമം നടത്തിയതിന് പിടിയിലായവർ കഞ്ചാവ് മാഫിയ...

കൊറോണക്കാലത്തും കൊടുംക്രിമിനലുകളെ പൊക്കി കേരള പൊലീസ്: ഏറ്റുമാനൂരിലും കുറവിലങ്ങാട്ടും അക്രമം നടത്തിയതിന് പിടിയിലായവർ കഞ്ചാവ് മാഫിയ സംഘാംഗങ്ങൾ; ആന്ധ്രയിലും തമിഴ്‌നാട്ടിലും പോയി കഞ്ചാവ് വാങ്ങുന്നവരെ പൊലീസ് കുടുക്കിയത് കൊറോണ ഭീതി അവഗണിച്ച്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്തും സ്വന്തം ജീവൻ പോലും അപകടത്തിലാണ് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഏറ്റുമാനൂരിലും, കുറവിലങ്ങാടും അക്രമം നടത്തിയ കൊടും ക്രിമിനലുകളെ പിടികൂടാൻ ജില്ലാ പൊലീസിലെ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയത്. കേസിലെ എല്ലാ പ്രതികളെയും കുടുക്കി അകത്താക്കിയ ശേഷമാണ് ഒരാഴ്ച നീണ്ടു നിന്ന അന്വേഷണം കേരള പൊലീസ് അവസാനിപ്പിച്ചത്.

കാണക്കാരി തൂമ്പുകൽ ഭാഗത്ത് സുജീഷ് സുരേന്ദ്രൻ (കുഞ്ഞാവ 22), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗം ജവഹർ കോളനി മനീഷ് .വി .ജെ (20) , ഏറ്റുമാനൂർ മാടപ്പാട് ഭാഗം സുധീഷ് സുരേഷ് (ഷെയ്ഡ് – 19 ), ഏറ്റുമാനൂർ ഊറ്റക്കുഴി ഭാഗം ബിബിൻ തങ്കച്ചൻ (തങ്കായി – 20) , ഏറ്റുമാനൂർ ഊറ്റക്കുഴി അഭിജിത് (19) , ഏറ്റുമാനൂർ പുന്നത്തുറ ഭാഗം ഷെബിൻ .ടി .ഐസക്ക് (21) , ഏറ്റുമാനൂർ പുന്നത്തുറ ഭാഗം ഷിന്റോ (20), കുറവിലങ്ങാട് കോട്ടമുറി ഭാഗം സുധി മിൻരാജ് ( 21 ) , കുറവിലങ്ങാട് മെൽബിൻ ജോസഫ് (20), കുറവിലങ്ങാട് ചാമക്കാല ഭാഗം സജി പൈലി ( പക്കി സജി – 46) , കുറവിലങ്ങാട് കോട്ടമുറി ഭാഗം അനിജിത് കുമാർ (19), കുറവിലങ്ങാട് കോട്ടമുറി ഭാഗം ബിബിൻ ബെന്നി (22) എന്നിവരാണ് കഴിഞ്ഞ ദിവസം അക്രമങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പശ്ചാത്തലം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് എല്ലാവരും കൊടും ക്രിമിനലുകളാണ് എന്നാണ്. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചു വിൽക്കുന്ന രീതിയാണ് പ്രതികൾ ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ കഞ്ചാവ് മാഫിയ സംഘത്തിൽ നിന്നാണ് ഇവർ കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്നത്. ഇത്തരത്തിൽ കഞ്ചാവ് വാങ്ങാൻ ഇവരെ സംസ്ഥാനം വിട്ട് യാത്ര ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.

ഇത്തരം സാധ്യതകളെ എല്ലാം അവഗണിച്ചാണ് പൊലീസ് സംഘം പ്രതികളെ സാഹസികമായി പിടികൂടിയത്. കേസിലെ പ്രതികളിൽ ഒരാൾ സോറിയാസിസ് രോഗ ബാധിതനായിരുന്നു. ഇയാൾ പൊലീസ് പിടിക്കാൻ എത്തുമ്പോൾ അതിവേഗം ഓടിരക്ഷപെടുകയാണ് പതിവ്. ഇത്തരത്തിൽ ഗുരുതരമായ രോഗ ബാധിതനായ രോഗിയെ പോലും കൊറോണക്കാലത്ത് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

കൊറോണ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രതികൾ സംസ്ഥാനം വിട്ടു പോയിട്ടുണ്ടോ എന്ന് പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇവർ സംസ്ഥാനം വിട്ടു പോയതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് ആശ്വാസം പകരുന്ന സാഹചര്യമാണ്.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , വൈക്കം ഡിവൈ.എസ്.പി സി.ജി സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ജെ തോമസ് , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അൻസാരി , കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ് , കുറവിലങ്ങാട് എസ്.ഐ ടി.ആർ ദിപു, വെള്ളൂർ ഗ്രേഡ് എസ്.ഐ വിജയപ്രസാദ് , ഈസ്റ്റ് ഗ്രേഡ് എസ്.ഐ ഷിബുക്കുട്ടൻ , വെസ്റ്റ് എ.എസ്.ഐ പി.എൻ മനോജ് , ഏറ്റുമാനൂർ എ.എസ്.ഐ മഹേഷ് കൃഷ്ണൻ , കുറവിലങ്ങാട് എ.എസ്.ഐ സിനോയ് തോമസ് , സിവിൽ പൊലീസ് ഓഫിസർ ബിജു കെ.തോമസ് , ഏറ്റുമാനൂരിലെ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു വർഗീസ് , സാബു മാത്യു എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

സംസ്ഥാനത്തിന് പുറത്ത് വൻ ബന്ധങ്ങളുള്ളവരാണ് പ്രതികൾ. ഇവിടെ നിന്നും കഞ്ചാവ് എത്തിച്ച് സ്‌റ്റോക്ക് ചെയ്താണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments