കേരളത്തിൽ വീണ്ടും കോവിഡ് മരണം: കോവിഡ് ബാധിച്ച നാലു മാസം പ്രായമുള്ള കുട്ടി മരിച്ചു; മരിച്ചത് ഹൃദയസംബന്ധമായ രോഗം ബാധിച്ച കുട്ടി

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയിൽ രോഗം ബാധിച്ച നാലു മാസം പ്രായമുള്ള കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള കുട്ടിയാണ് വെള്ളിയാഴ്ച രാവിലെ കൊറോണ ബാധിച്ച് മരിച്ചത്. ജന്മനാ ഹൃദ്രോഗബാധിതനായ കുട്ടിയാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്.

മഞ്ചേരി പയ്യനാട് സ്വദേശിയായ നാലു മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചിരിക്കുന്നത്. ജന്മനാ ഹൃദ്രോഗിയായ കുട്ടിയായതിനാൽ മഞ്ചേരിയിലെയും മലപ്പുറത്തെയും ആശുപത്രികളിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ എല്ലാം സ്വയം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയ്ക്ക് ഹൃദയപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോദനയിലാണ് കുട്ടിയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി വെള്ളിയാഴ്ച രാവിലെ മരിച്ചത് എന്നാണ് സംഭവിച്ചിരിക്കുന്നത്.

കുട്ടിയുടെ ബന്ധു അടുത്തിടെ വിദേശത്തു നിന്നും നാട്ടിലെത്തിയിരുന്നു. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹം കൊറോണ വിമുക്തനാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കുട്ടിയക്കു കോവിഡ് 19 സ്ഥിരീകരിച്ചത് എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇവിടെ നിന്നു തന്നെയാണോ രോഗം കുട്ടിയ്ക്കു ബാധിച്ചത് എന്നതു സംബന്ധിച്ചു ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.

ജന്മനാ തന്നെ ഹൃദയസംബന്ധമായ രോഗമുള്ള കുട്ടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയ്ക്കു രോഗം അതിവേഗം ബാധിച്ചതെന്നും, കുട്ടിയുടെ മരണത്തിലേയ്ക്കു ഇത് കലാശിച്ചത് എന്നുമാണ് സൂചന ലഭിക്കുന്നത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഈ ആശുപത്രിയിലെ അഞ്ചു ഡോക്ടർമാരും, ജീവനക്കാരും ക്വാറന്റൈനിൽ പോയിട്ടുണ്ട്. ഇവിടെ നിന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇവിടെ കുട്ടിയ്ക്കു രോഗ ലക്ഷണം കണ്ടതോടെയാണ് കൊറോണ പരിശോധന നടത്തിയത്.

കുട്ടിയുടെ മാതാപിതാക്കളുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഇവരെ ക്വാറന്റൈനിലേയ്ക്കു മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കൾ അടക്കമുള്ളവരെ കർശന നിരീക്ഷണത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അച്ഛനെയും അമ്മയെയും കൂടാതെ അടുത്ത ബന്ധുക്കളെ അടക്കമുള്ളവരെ നിരീക്ഷണത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ ശ്രവ പരിശോധനാ ഫലം ഇന്ന് പുറത്തു വരുമെന്ന വിവരമാണ് ലഭിക്കുന്നത്.