play-sharp-fill
ഹോട്ട് സ്പോട്ടായ പനച്ചിക്കാട് പഞ്ചായത്തിൽ കർശന നിയന്ത്രണം: പതിനഞ്ച് വാർഡുകൾ അടച്ചിടും; പുറത്തേയ്ക്കും അകത്തേയ്ക്കും പ്രവേശനം ഇല്ല

ഹോട്ട് സ്പോട്ടായ പനച്ചിക്കാട് പഞ്ചായത്തിൽ കർശന നിയന്ത്രണം: പതിനഞ്ച് വാർഡുകൾ അടച്ചിടും; പുറത്തേയ്ക്കും അകത്തേയ്ക്കും പ്രവേശനം ഇല്ല

സ്വന്തം ലേഖകൻ

കോട്ടയം : പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ കുഴിമറ്റം പാറപ്പുറം ഭാഗത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

ഗ്രാമപഞ്ചായത്തിലെ അഞ്ചു മുതൽ 19 വരെയുള്ള 15 വാർഡുകൾ പൂർണ്ണമായും അടച്ചിടും. മറ്റ് സ്ഥലങ്ങളിലുള്ളവർ പനച്ചിക്കാട് പഞ്ചായത്തിലേക്ക് പ്രവേശിക്കുവാൻ പാടുള്ളതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് പഞ്ചായത്തിലുള്ളവർ പുറത്തേയ്ക്കും പോകുവാൻ പാടുള്ളതല്ല.
കർശന പോലീസ് പരിശോധന ഉണ്ടാകും
വളരെ വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര അനുവദിക്കും.

കഴിവതും വീടുകളിൽ തന്നെ കഴിയുക
അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്കോ തുവാല കൊണ്ടോ വായും മൂക്കും മറച്ചിരിക്കണം
അല്ലാതെ യാത്ര ചെയ്യുവാൻ അനുവദിക്കുകയില്ല.

അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല. അവശ്യവസ്തുക്കളും മരുന്ന് വിൽപ്പനയും മാത്രമേ അനുവദിക്കുകയുള്ളൂ.
എല്ലാ നിയന്ത്രണങ്ങളും നമുക്ക് വേണ്ടി മാത്രം ഉള്ളതാണ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു

പനച്ചിക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം എടുത്തത്.