ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ കൊറോണക്കാലത്ത് വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച് ഗർഭിണിയാക്കി: വാഗമൺ സ്വദേശി മരങ്ങാട്ടുപള്ളിയിൽ പിടിയിൽ
ക്രൈം ഡെസ്‌ക്
മരങ്ങാട്ടുപള്ളി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വാഗമൺ സ്വദേശിയായ പ്രതി അറസ്റ്റിൽ. പൂഞ്ഞാർ നടുഭാഗം വെള്ളിക്കുളം വാഗമൺ കുരിശുമല വഴിക്കടവ് മുതിരക്കാലായിൽ വീട്ടിൽ ജോബിനെയാ(22)ണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിമൂന്നുകാരിയായ പെൺകുട്ടിയും ജോബിനും തമ്മിൽ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്നു ചാറ്റിംങും അടുപ്പവുമായി. തുടർന്നു പെൺകുട്ടിയെ കാണാൻ ജോബിൻ മരങ്ങാട്ടുപള്ളിയിൽ എത്തി. ഇവിടെ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയർ വേദന അനുഭവപ്പെട്ടതിനെ തുടർന്നു പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നു വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്. തുടർന്നു പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്നു ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നിർദ്ദേശ പ്രകാരം പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ മേൽനോട്ടത്തിൽ മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. സനോജ് പ്രതിയെ അറസ്റ്റ് ചെയ്തു.
മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ ജെയ്‌മോൻ വി.എം, എസ്.ഐ രാജു എം.വി, എസ്.ഐ ഷാജികുമാർ സി.എസ്, ഗ്രേഡ് എസ്.ഐ സന്തോഷ് കെ.സി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് എൻ. എൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.