video
play-sharp-fill

ലോക്ക് ഡൗണിൽ കോട്ടയത്ത് മൊബൈൽ ഫോൺ ഷോപ്പുകൾ തുറക്കാനാവില്ല: ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും മൊബൈൽ ഫോൺ വിൽപ്പന റീച്ചാർജ് കടകൾ ഞായറാഴ്ച മാത്രം

ലോക്ക് ഡൗണിൽ കോട്ടയത്ത് മൊബൈൽ ഫോൺ ഷോപ്പുകൾ തുറക്കാനാവില്ല: ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും മൊബൈൽ ഫോൺ വിൽപ്പന റീച്ചാർജ് കടകൾ ഞായറാഴ്ച മാത്രം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും അനുവാദം നൽകിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മൊബൈൽ ഫോൺ ഷോപ്പുകൾ ഉൾപ്പെട്ടിട്ടില്ല. ഇന്നലെ പുറത്തു വന്ന പട്ടിക പ്രകാരം മൊബൈൽ ഫോൺ ഷോപ്പുകൾ തുറക്കാൻ അനുവാദം നൽകിയിട്ടില്ല.

എന്നാൽ, മൊബൈൽ ഫോൺ ഷോപ്പുകൾ തുറക്കാനാവുമെന്ന തെറ്റായ വിവരം പ്രചരിച്ചതോടെ വ്യാഴാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാൻ ഉടമകൾ ഓഫിസിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ടമെന്റ് പുറത്തു വിട്ട പട്ടികയിൽ – റഫ്രിജറേറ്റർ, മിക്‌സി, ഫാൻ, മൊബൈൽ ഫോൺ എന്നിവയുടെ വിൽപ്പന – സർവീസ് േേകന്ദ്രങ്ങൾ , വർക്ക്‌ഷോപ്പുകൾ, കണ്ണട വിൽപ്പന ശാലകൾ എന്നിവയുടെ സ്ഥാപനങ്ങൾക്ക് നേരത്തെ നൽകിയ നിർദേശം അനുസരിച്ചു പ്രവർത്തിക്കാം എന്നു നിർദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇത്തരത്തിൽ നൽകിയ നിർദേശം എന്നും തുറന്നു പ്രവർത്തിക്കാം എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങൾക്കു ഞായറാഴ്ച മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റുള്ള ദിവസങ്ങളിൽ ഈ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ നിർദേശത്തിൽ നിന്നും വ്യക്തമാകുന്നത്.

ഈ നിർദേശം ലംഘിച്ച് തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾ എല്ലാം അടച്ചു പൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടാകും. കോട്ടയം കൊറോണ വിമുക്തമാകുകയും, ഗ്രീൻ സോണിൽ ഉൾപ്പെടുകയും ചെയ്തതോടെയാണ് ലോക്ക് ഡൗണിൽ ഇളവുകൾ ലഭിക്കുമെന്ന സാഹചര്യം ഉടലെടുത്തത്. ഇതാണ് ഇപ്പോൾ സംശയങ്ങൾക്ക് ഇടനൽകിയത്.