play-sharp-fill
കൊറോണ പ്രതിരോധം: വ്യാഴാഴ്ച മുതൽ ജില്ലയിൽ ഈ മേഖലകൾക്ക് പ്രവർത്തിക്കാം: ജില്ലാ ഭരണ കൂടത്തിൻ്റെ നിർദേശം ഇങ്ങനെ

കൊറോണ പ്രതിരോധം: വ്യാഴാഴ്ച മുതൽ ജില്ലയിൽ ഈ മേഖലകൾക്ക് പ്രവർത്തിക്കാം: ജില്ലാ ഭരണ കൂടത്തിൻ്റെ നിർദേശം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനാനുമതിയുള്ള മേഖലകള്‍ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഗ്രീൻ സോണായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
—-

🔸ഭക്ഷ്യവസ്തു നിര്‍മാണ, വില്‍പ്പന, വിതരണ സംവിധാനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

🔸എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെ)

🔸വെറ്ററിനറി

🔸കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍(കന്നുകാലി-കോഴി വളര്‍ത്തല്‍ മത്സ്യബന്ധനം എന്നിവ ഉള്‍പ്പെടെ)

🔸അവശ്യ സേവന വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍(പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാം)
മറ്റ് ഓഫീസുകളില്‍ 33 ശതമാനം വരെ ഹാജര്‍ നിലയില്‍

🔸കൊറിയര്‍ സര്‍വീസ്

🔸സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍

🔸റിസര്‍വ് ബാങ്ക് അംഗികാരമുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍

🔸സഹകരണ വായ്പ്പാ സംഘങ്ങള്‍

🔸ഇന്‍ഷുറന്‍സ് കമ്പനികള്‍.

🔸തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

🔸ചരക്ക് ഗതാഗതം

🔸പ്രത്യേക സാമ്പത്തിക മേഖലകള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, നഗരപരിധിക്ക് പുറത്തുള്ള വ്യവസായ ശാലകള്‍

🔸ഗ്രാമീണ മേഖലയിലെ ജലസേചന പദ്ധതികള്‍, റോഡ് നിര്‍മാണം, കെട്ടിടനിര്‍മാണം

🔸നഗരമേഖലയിലെ നിര്‍മാണ പദ്ധതികളുടെ പൂര്‍ത്തീകരണം(പദ്ധതി മേഖലയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ അനുവദിക്കില്ല)

🔸നിര്‍മാണ സാമഗ്രികളുടെ (സിമന്റ്, കമ്പി, ഇഷ്ടിക

തുടങ്ങിയവ) വില്‍പ്പനകേന്ദ്രങ്ങള്‍

🔸വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ മാത്രം
വില്‍ക്കുന്ന സ്ഥാപനങ്ങള്‍.

വാഹന യാത്ര
——-
🔹അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രം

🔹ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒദ്യോഗിക-തൊഴില്‍ യാത്രകള്‍ക്കായി വാഹന ഉപയോഗത്തിന് അനുമതിയുണ്ട്.

🔹നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരാള്‍ക്ക് പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാം.

🔹ഇരുചക്ര വാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ മാത്രം.

റഫ്രിജറേറ്റര്‍, മിക്‌സി, ഫാന്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ വില്‍പ്പന-സര്‍വ്വീസ് കേന്ദ്രങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, കണ്ണട വില്‍പ്പനശാലകള്‍ തുടങ്ങിയവ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കാം.